Loading ...

Home National

വാക്സിനെടുക്കാത്ത സര്‍ക്കാര്‍ ജോലിക്കാര്‍ നിര്‍ബന്ധമായും അവധിയില്‍ പ്രവേശിക്കണം- പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡിഗഡ്: ഫസ്റ്റ് ഡോസ് വാക്സിനെങ്കിലും എടുക്കാത്ത സര്‍ക്കാര്‍ ജോലിക്കാര്‍ നിര്‍ബന്ധമായും അവധിയില്‍ പ്രവേശിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്സിന്‍ എടുക്കാന്‍ കഴിയാത്തവരൊഴിച്ച്‌ സെപ്തംബര്‍ 15നകം ഫസ്റ്റ് ഡോസ് വാക്സിന്‍ എടുക്കാത്ത ജീവനക്കാര്‍ അവധിയില്‍ പോകണമെന്നാണ് നിര്‍ദേശം.

കോവിഡ് ബാധയില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാനാണ് പഞ്ചാബ് സര്‍ക്കാറിന്‍റെ നടപടി. മാത്രമല്ല, വാക്സിനെടുക്കാത്തവരുടെ മടിക്ക് വാക്സിനെടുത്തവര്‍ വില കൊടുക്കേണ്ടതില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

നാല് ആഴ്ച മുന്‍പ് വാക്സിനെടുത്ത സ്കൂള്‍ ജീവനക്കാര്‍ക്ക് ജോലിയില്‍ തുടരാം. സംസ്ഥാനത്തെ 57 ശതമാനം പേരും ഒന്നാം ഡോസ് വാക്സിന്‍ എടുത്തിട്ടുണ്ട്. ഷോപ്പ് ജീവനക്കാരും അധ്യാപകരും ചെറിയ കുട്ടികളുടെ മാതാപിതാക്കളും നിര്‍ബന്ധമായും വാക്സിനെടുക്കണമെന്നും അമരീന്ദര്‍ പറഞ്ഞു.


Related News