Loading ...

Home International

അഫ്ഗാനില്‍ താലിബാന്‍ ഭരണത്തിന് പച്ചക്കൊടിയുമായി സൗദി അറേബ്യ

റിയാദ്: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരമേറ്റെങ്കിലും ലോക രാഷ്ട്രങ്ങള്‍ അവരെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. അവരുടെ നടപടികള്‍ക്ക് അനുസരിച്ച്‌ അംഗീകരിക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് യൂറോപ്പ്യന്‍ രാജ്യങ്ങളുടെ അടക്കം നിലപാട്. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ ഒരു രാജ്യത്തെ ഭരണ കൗണ്‍സില്‍ എന്ന നിലയില്‍ താലിബാനെ അംഗീകരിക്കാമെന്ന് നേരത്തെ അറിയിച്ചതാണ്. എന്നാല്‍ ഇത് ആദ്യമായി താലിബാന്‍ അധികാരമേറ്റ ശേഷം അവരെ പിന്തുണച്ചിരിക്കുകയാണ് സൗദി അറേബ്യ. അഫ്ഗാനിസ്ഥാനില്‍ സുസ്ഥിരമായ ഭരണം കൊണ്ടുവന്ന്, അക്രമത്തെയും തീവ്രവാദത്തെയും മറികടക്കാന്‍ താലിബാന് സാധിക്കും. സൗദി അതിനെ പിന്തുണയ്ക്കുമെന്ന് വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാം അല്‍ സൗദി പറഞ്ഞു.

അഫ്ഗാന്‍ ജനതയ്ക്ക് അവരുടെ ഭാവയിലേക്കായി പോരാടേണ്ടതുണ്ട്. പുറത്തുനിന്നുള്ള ഇടപെടലിനെ ഒഴിവാക്കേണ്ടതുണ്ടെന്നും സൗദി നിര്‍ദേശിച്ചു, അതിനായി സൗദിയുടെ പിന്തുണയുണ്ടാവുമെന്നും അല്‍ സൗദ് വ്യക്തമാക്കി. അതേസമയം താലിബാന്റെ ഭരണം ഏത് തരത്തിലാവണമെന്നൊന്നും സൂചിപ്പിക്കാതെയാണ് ഇക്കാര്യം സൗദി വ്യക്തമാക്കിയത്. താലിബാന്‍ സര്‍ക്കാരുണ്ടാക്കിയത് കാര്യങ്ങള്‍ ശരിയായ ദിശയില്‍ പോകുന്നതിന്റെ സൂചനയാണ്. അവര്‍ക്ക് സുരക്ഷയും സമാധാനവും ആവശ്യമാണ്. അക്രമത്തെയും തീവ്രവാദത്തെയും അവര്‍ തള്ളിക്കളയുന്നു. വലിയ ആഗ്രഹങ്ങള്‍ മുന്നില്‍ കണ്ടാണ് അവര്‍ ഭാവിയിലേക്ക് നീങ്ങുന്നതെന്നും സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു.

ഈ പ്രതിസന്ധി ഘട്ടത്തില്‍ അവര്‍ക്ക് വേണ്ട എല്ലാ സഹായവും സൗദി നല്‍കുമെന്ന് അല്‍ സൗദ് പറഞ്ഞു. അതേസമയം കാബൂള്‍ വിമാനത്താവളത്തിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി അനുശോചനം രേഖപ്പെടുത്താനും സൗദി മറന്നില്ല. അതേസമയം സൗദിയുടെ പിന്തുണ ഇത് ആദ്യമായിട്ടില്ല താലിബാന് ലഭിക്കുന്നത്. 1996 മുദതല്‍ 2001 വരെ ആദ്യമായി അഫ്ഗാന്‍ ഭരിച്ചപ്പോഴും താലിബാനെ പിന്തുണച്ചിരുന്നു സൗദി. പാകിസ്താനും യുഎഇയും മാത്രമായിരുന്നു അന്ന് താലിബാന്‍ ഭരണത്തെ പിന്തുണച്ച രാജ്യങ്ങള്‍. നിലവില്‍ തീവ്രവാദ കക്ഷികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സമീപനമൊന്നും താലിബാന്‍ പ്രകടമാക്കിയിട്ടില്ല. എന്നിട്ടും സൗദി പിന്തുണക്കാന്‍ തയ്യാറാവുകയായിരുന്നു.

Related News