Loading ...

Home National

പാര്‍ട്ടിയില്‍ ക്രിമിനലുകള്‍ക്ക്​ സ്​ഥാനമില്ല; മാഫിയ തലവന്‍ മുഖ്​താര്‍ അന്‍സാരിക്ക്​ ടിക്കറ്റ്​ നല്‍കി​ല്ലെന്ന്​ ബി.എസ്​.പി

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പില്‍ മൗ മണ്ഡലത്തില്‍ നിന്ന്​ മുഖ്​തര്‍ അന്‍സാരിക്ക്​ പകരം സംസ്​ഥാന അധ്യക്ഷന്‍ ഭീം രാജ്​ഭര്‍ മത്സരിക്കുമെന്ന്​ ബി.എസ്​.പി അധ്യക്ഷ മായാവതി. മാഫിയ ബന്ധമുള്ളവര്‍ക്ക്​ യു.പി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റ്​ നല്‍കില്ലെന്ന്​ ട്വിറ്ററിലൂടെയാണ്​ മായാവതി അറിയിച്ചത്​. അധികാരത്തിലെത്തിയാല്‍ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നത്​ തടയാന്‍ ഒരാളും ഉണ്ടാകാതിരിക്കാന്‍ സ്​ഥാനാര്‍ഥികളെ നിശ്ചയിക്കു​േ​മ്ബാള്‍ ശ്രദ്ധിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക്​ നിര്‍ദേശം നല്‍കി. കഴിഞ്ഞ മാസം മുഖ്​താര്‍ അന്‍സാരിയുടെ സഹോദരനും മുന്‍ ബി.എസ്​.പി എം.എല്‍.എയുമായ സിഗ്​ബത്തുല്ല അന്‍സാരിയും അനുയായികളും സമാജ്​വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. മാഫിയ നേതാവായ അന്‍സാരിയുടെ സഹോദരനെ പാര്‍ട്ടിയിലെടുത്ത സംഭവത്തില്‍ എസ്​.പി അധ്യക്ഷന്‍ അഖിലേഷ്​ യാദവിനെ ബി.ജെ.പി വിമര്‍ശിച്ചിരുന്നു. അടുത്തിടെയാണ്​ ഗുണ്ടാ നേതാവും മുന്‍ എം.പിയുമായ ആതിക്​ അഹ്​മദ്​ അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മില്‍ ചേര്‍ന്നത്​.

Related News