Loading ...

Home Kerala

കോഴിക്കോട് മിഠായി തെരുവില്‍ വന്‍ തീപിടിത്തം

കോഴിക്കോട്: മിഠായി തെരുവില്‍ വന്‍ തീപിടിത്തം. ചെരുപ്പ് കടയ്ക്കാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്സ് അടക്കമുള്ള സംവിധാനം സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തില്‍ കട പൂര്‍ണമായി കത്തിനശിച്ചു. അഞ്ച് അഗ്നിശമന സേനയുടെ യൂണിറ്റ് സ്ഥലത്തെത്തിയിട്ടുണ്ട്. തീയണയക്കാനുള്ള ശ്രമം തുടരുകയാണ്. നേരത്തെയും മിഠായി തെരുവില്‍ പല തവണ തീപിടിത്തം ഉണ്ടായിട്ടുണ്ട്.

Related News