Loading ...

Home International

25- ല്‍ താഴെ പ്രായമുളളവര്‍ക്ക് ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ സൗജന്യമാക്കി ഫ്രാന്‍സ്

പാരിസ്: 25 ല്‍ താഴെ പ്രായമുളളവര്‍ക്ക് ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ സൗജന്യമാക്കി ഫ്രാന്‍സ് ഭരണകൂടം. ഫ്രാന്‍സ് ആരോഗ്യ മന്ത്രി ഒലിവര്‍ വാരനാണ് ഇക്കാര്യം അറിയിച്ചത്. പല സ്ത്രീകളും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിക്കാന്‍ പ്രായം ഒരു കാരണമാണെന്നും അദ്ദേഹം പറഞ്ഞു. ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ചെലവേറിയതായതു കൊണ്ടാണ് പല സ്ത്രീകളും അമ്മയാവുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുളിക, ഐയുഡി ഉപകരണങ്ങള്‍, ഗര്‍ഭനിരോധന ഇംപ്ലാന്റുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഈ നടപടിക്ക് ഫ്രാന്‍സിന്റെ ആരോഗ്യ സംവിധാനമായ അഷ്വറന്‍സ് മാലാഡിക്ക് പ്രതിവര്‍ഷം 21 മില്യണ്‍ പൗണ്ട് ചിലവാകും എന്നാണ് കരുതുന്നത്. 2013 മുതല്‍ 15 -നും 18 -നും ഇടയില്‍ പ്രായമുള്ളവര്‍ക്കും 2020 ആഗസ്റ്റ് മുതല്‍ 15 വയസ്സിന് താഴെയുള്ളവര്‍ക്കും ഫ്രാന്‍സില്‍ ഗര്‍ഭനിരോധനം സൗജന്യമായിരുന്നു. ഇത് ഗര്‍ഭച്ഛിദ്രങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാക്കി എന്നാണ് കണക്കുകള്‍ പറയുന്നത്. ഫ്രാന്‍സില്‍ 12 -നും 14 -നും ഇടയില്‍ പ്രായമുള്ള ആയിരത്തോളം പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാണെന്നും അതില്‍ 770 പേര്‍ ഗര്‍ഭച്ഛിദ്രം നേരിടേണ്ടി വന്നുവെന്നും സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.

Related News