Loading ...

Home Kerala

അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക്​ ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസ്; കോളജ്​ തുറക്കാന്‍ മാര്‍ഗരേഖയായി

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക്​ ഒക്​ടോബര്‍ നാല്​ മുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന്​ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു. ഒന്നിടവിട്ട ദിവസങ്ങളിലാവും വിദ്യാര്‍ഥികള്‍ക്ക്​ ക്ലാസുണ്ടാവുക. ക്ലാസുകള്‍ തുടങ്ങുന്നതിന്​ മുമ്ബ്​ വിദ്യാര്‍ഥികള്‍ക്ക്​ ഒരു ഡോസ്​ വാക്​സിനെങ്കിലും ഉറപ്പാക്കും.ഇതിനായി വിദ്യാര്‍ഥികള്‍ക്കായി വാക്​സിനേഷന്‍ ക്യാമ്ബുകള്‍ ഒരുക്കും. തദ്ദേശ സ്ഥാപനങ്ങളുമായി ഏകോപനം ഉറപ്പാക്കിയാകും ക്ലാസുകള്‍ തുടങ്ങുക. കോവിഡ്​ പ്രതിരോധത്തിനായി കോളജുകളില്‍ പ്രത്യേക ജാഗ്രതസമിതികള്‍ രൂപീകരിക്കും. വാര്‍ഡ്​ കൗണ്‍സിലര്‍, പി.ടി.എ അംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശവര്‍ക്കര്‍ എന്നിവരെ ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.വിദ്യാര്‍ഥികളില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ മറ്റുള്ളവരെ നിര്‍ബന്ധമായും ക്വാറന്‍റീനിലാക്കും. ചില കോളജുകളില്‍ സി.എഫ്​.എല്‍.ടി.സി പ്രവര്‍ത്തിക്കുന്നുണ്ട്​. ക്ലാസ്​ തുടങ്ങുന്ന സാഹചര്യത്തില്‍ ഇവ മാറ്റിസ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക്​ നിര്‍ദേശം നല്‍കുമെന്നും ഉന്നതവിദ്യഭ്യാസ മന്ത്രി പറഞ്ഞു.

Related News