Loading ...

Home International

പാരീസിലെ ഐഎസ് ഭീകരാക്രമണം; ചരിത്രമാകുന്ന വിചാരണയ്‌ക്ക് തുടക്കമിട്ട് ഫ്രാന്‍സ്

പാരീസ്: 2015ല്‍ നടന്ന പാരീസ് ഭീകരാക്രമണ പരമ്ബരകളുടെ വിചാരണ ഫ്രാന്‍സില്‍ ആരംഭിച്ചു. രാജ്യത്തിന്റെ ആധുനിക നിയമ സംവിധാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിചാരണയാണിത്. 2015ല്‍ ഫ്രാന്‍സിന്റെ തലസ്ഥാന നഗരമായ പാരീസില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് ആസൂത്രണം നടത്തുകയും പങ്കാളികളാകുകയും ചെയ്ത ജീവിച്ചിരിക്കുന്ന 20 പേരുടെ വിചാരണയാണ് നടക്കുന്നത്. കേസിലെ 1800 പരാതിക്കാരും വിചാരണയില്‍ പങ്കെടുക്കുമെന്നാണ് വിവരം.

വിചാരണ നടക്കുന്നതില്‍ സലാ അബ്ദുസ്ലാം എന്ന കുറ്റവാളി മാത്രമാണ് ആക്രമണത്തില്‍ നേരിട്ട് പങ്കുവഹിച്ചിട്ടുള്ളത്. മറ്റുള്ളവര്‍ ആസൂത്രണം ചെയ്തവരും ആക്രമണത്തിനായി സഹായിച്ചവരുമാണ്. 542 ഖണ്ഡങ്ങളായി തിരിച്ച പത്ത് ലക്ഷം പേജുകളടങ്ങുന്ന കേസ് ഫയലാണ് പാരീസ് ആക്രമണത്തിന്റേത്. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ട് അടങ്ങുന്ന 300 സാക്ഷികളും 330 അഭിഭാഷകരും ഉള്‍പ്പെട്ട കേസില്‍ 145 ദിവസങ്ങള്‍ കൂടി വാദം തുടര്‍ന്ന് 2022 മെയ് മാസത്തില്‍ കേസ് അവസാനിക്കും.

2015ല്‍ പാരീസിലെ ഹോട്ടലുകളിലും തീയ്യറ്ററുകളിലും സ്‌റ്റേഡിയത്തിലുമായാണ് ഭീകരാക്രമണം നടന്നത്. തുടര്‍ന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. മധ്യപാരീസിലെ ബറ്റാക്ലന്‍ തിയ്യേറ്ററിലാണ് നൂറോളം നിരപരാധികള്‍ കൊല്ലപ്പെട്ടത്. മുഖംമൂടി ധരിക്കാതെയെത്തിയ അക്രമിസംഘം കലാപരിപാടി കാണാന്‍ എത്തിയവര്‍ക്കിടയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സമീപത്തെ രണ്ട് റെസ്റ്റോറന്റുകളിലും വെടിവെയ്പ്പ് നടന്നു. ഫ്രാന്‍സ്-ജര്‍മനി സൗഹൃദ മത്സരം നടക്കുന്നതിനിടെ വടക്കന്‍ പാരീസിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന് പുറത്ത് മൂന്ന് തവണ സ്‌ഫോടനവും ഇതിന് പിന്നാലെ നടന്നു. രാജ്യത്തുണ്ടായിരുന്ന അഭയാര്‍ത്ഥി ക്യാമ്ബുകളില്‍ അക്രമികള്‍ തീയിട്ടതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Related News