Loading ...

Home Europe

അഭയാര്‍ത്ഥികള്‍ തിങ്ങി നിറഞ്ഞ് യൂറോപ്പ്

ബെര്‍ലിന്‍ : അഫ്ഗാനിസ്ഥാനില്‍ നിന്നും തിരക്കിട്ട് അഭയാര്‍ത്ഥികളെ രക്ഷിച്ച അമേരിക്കയുടെ നടപടിയെ വാനോളം പുകഴ്ത്തിയ അന്താരാഷ്ട്ര മാദ്ധ്യമങ്ങളും, നയതന്ത്ര വിദഗ്ദ്ധരും ഇക്കാര്യത്തില്‍ അമേരിക്ക പുലര്‍ത്തിയ ഇരട്ടത്താപ്പ് കാണാതെ പോയി. താത്കാലികമായി മറ്റു രാഷ്ട്രങ്ങളില്‍ എത്തിച്ച ശേഷം അമേരിക്കയിലേക്ക് കൊണ്ടുപൊകാമെന്ന വ്യവസ്ഥയിലാണ് ഖത്തര്‍, ജര്‍മ്മനി, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നും അവസാന മണിക്കൂറുകളില്‍ ഒഴിപ്പിച്ച അഭയാര്‍ത്ഥികളില്‍ ഐസിസ് തീവ്രവാദികളും മറ്റ് ഭീകരരും കടന്ന് കൂടാന്‍ സാദ്ധ്യതയുണ്ടെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതിനൊന്നും മുഖം കൊടുക്കാതെയാണ് അമേരിക്ക ഓപ്പറേഷന്‍ തുടര്‍ന്നത്.

അഭയാര്‍ത്ഥികളെ കൊണ്ട് തിങ്ങി നിറയുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. അനധികൃത കുടിയേറ്റക്കാരുടെ പറുദീസയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. അഫ്ഗാനില്‍ നിന്നും അമേരിക്ക യൂറോപ്യന്‍ രാജ്യമായ ജര്‍മ്മനിയിലേക്കാണ് അഭയാര്‍ത്ഥികളെ കൊണ്ടുവന്നത്. ഉദ്ദേശം അരലക്ഷത്തോളം അഫ്ഗാന്‍ പൗരന്‍മാരെ അവിടെ നിന്നും രക്ഷിച്ചു എന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. ഇവിടെയുള്ള റാംസ്റ്റീന്‍ എയര്‍ ബേസില്‍ അഭയാര്‍ത്ഥികളെ കൂട്ടമായി താമസിപ്പിച്ചിരിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. തെക്ക് പടിഞ്ഞാറന്‍ ജര്‍മ്മനിയില്‍ സ്ഥിതി ചെയ്യുന്ന റാംസ്റ്റീന്‍ എയര്‍ ബേസിന്റെ മൂന്ന് കിലോമീറ്ററോളം നീളമുള്ള റണ്‍വേയില്‍ ഇപ്പോള്‍ നൂറ് കണക്കിന് കൂടാരങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. രണ്ട് റണ്‍വേകളിലാണ് ഇവ തയ്യാറാക്കപ്പെട്ടിരിക്കുന്നത്. പ്രധാനമായും പുരുഷന്‍മാരാണ് ഇത്തരം താത്കാലിക ടെന്റുകളില്‍ കഴിയുന്നത്. സ്ത്രീകളും കുട്ടികളും സൈനിക വിമാനങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഹാംഗറുകളിലാണ് കഴിയുന്നത്. അഫ്ഗാനില്‍ നിന്നും അമേരിക്കയിലേക്ക് പറക്കുന്നു എന്ന് കരുതി വിമാനത്തില്‍ യാത്ര ചെയ്തവരാണ് ഇപ്പോള്‍ പലയിടത്തായി കഴിയുന്നത്. ഇനി എന്ന് അമേരിക്കയിലേക്ക് എത്തും എന്ന് ഇവര്‍ക്ക് യാതൊരു ധാരണയുമില്ല. മഴയുള്‍പ്പടെയുള്ള മോശം കാലാവസ്ഥയില്‍ അഭയാര്‍ത്ഥികള്‍ക്ക് സുരക്ഷ ഒരുക്കുക എന്നത് അമേരിക്കയുടെ വെല്ലുവിളിയായിരിക്കുകയാണ്. അഭയാര്‍ത്ഥികളില്‍ ഗര്‍ഭിണികളടക്കം ചികിത്സ ഏതു സമയത്തും ആവശ്യമായിട്ടുള്ളവര്‍ അനവധിയാണ്. ഇതിന് പുറമേ ക്യാമ്ബിലുള്ളവര്‍ പുറത്ത് പോകുന്നില്ല എന്ന് ഉറപ്പിക്കുകയും വേണം. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും അഭയാര്‍ത്ഥികളായെത്തുന്നവര്‍ പിന്നീട് അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെടുന്നത് സാധാരണ സംഭവമായിരിക്കുകയാണ്. അതിനാല്‍ അഭയാര്‍ത്ഥികളെ കൈകാര്യം ചെയ്യുന്നത് അതാത് സര്‍ക്കാരുകളെ സംബന്ധിച്ചിടത്തോളം ഗൗരവമേറിയ വിഷയമാണ്. അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ കാര്യങ്ങള്‍ യു എസ് പ്രതിരോധ വകുപ്പ്, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയാണ് കൈകാര്യം ചെയ്യുന്നത്.


Related News