Loading ...

Home International

താ​ലി​ബാ​ന്‍ മ​ന്ത്രി​മാ​രി​ല്‍ 14 പേ​ര്‍ യു.​എ​ന്‍ ര​ക്ഷാ​സ​മി​തി ക​രി​മ്പ​ട്ടി​ക​യി​ലു​ള്ള​വ​ര്‍

കാ​ബൂ​ള്‍: താ​ലി​ബാ‍െന്‍റ ഇ​ട​ക്കാ​ല സ​ര്‍​ക്കാ​റി​ലെ 14 മ​ന്ത്രി​മാ​ര്‍ യു.​എ​ന്‍ ര​ക്ഷാ​സ​മി​തി​യു​ടെ ഭീ​ക​ര​പ്പ​ട്ടി​ക​യി​ലു​ള്‍​പ്പെ​ട്ട​വ​ര്‍. 33 അം​ഗ മ​ന്ത്രി​സ​ഭ​യി​ലെ ആ​ക്​​ടി​ങ്​ പ്ര​ധാ​ന​മ​ന്ത്രി മു​ഹ​മ്മ​ദ്​ ഹ​സ​ന്‍ അ​ഖു​ന്ദ്, ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി അ​ബ്​​ദു​ല്‍ ഗ​നി ബ​റാ​ദ​ര്‍, ര​ണ്ടാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി അ​ബ്​​ദു​സ​ലാം ഹ​ന​ഫി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ യു.​എ​ന്‍ ക​രി​മ്ബ​ട്ടി​ക​യി​ലു​ണ്ട്.
ഭീ​ക​ര​പ​ട്ടി​ക​യി​​ല്‍ പ്ര​ത്യേ​ക​മാ​യു​ള്ള സി​റാ​ജു​ദ്ദീ​ന്‍ ഹ​ഖാ​നി​യാ​ണ്​ പു​തി​യ ആ​ഭ്യ​ന്ത​ര മ​ന്ത്രി. ഹ​ഖാ​നി​യു​ടെ ത​ല​ക്ക്​ ഒ​രു കോ​ടി ഡോ​ള​റാ​ണ്​ അ​മേ​രി​ക്ക വി​ല​യി​ട്ടി​രി​ക്കു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി‍െന്‍റ അ​മ്മാ​വ​ന്‍ ഖ​ലീ​ല്‍ ഹ​ഖാ​നി​യാ​ണ്​ അ​ഭ​യാ​ര്‍​ഥി​കാ​ര്യ മ​ന്ത്രി. പ്ര​തി​രോ​ധ മ​ന്ത്രി യ​അ്​​ഖൂ​ബ്, വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ര്‍ ഖാ​ന്‍ മു​ത്ത​ഖി, സ​ഹ​മ​ന്ത്രി ഷേ​ര്‍ മു​ഹ​മ്മ​ദ്​ അ​ബ്ബാ​സ്​ സ്​​റ്റാ​നി​ക്​​സാ​യി എ​ന്നി​വ​ര്‍ യു.​എ​ന്‍ ര​ക്ഷാ​സ​മി​തി​യു​ടെ 1988ലെ ​ഉ​പ​രോ​ധ പ​ട്ടി​ക​യി​ലു​ള്‍​​പ്പെ​ട്ട​വ​രാ​ണ്. മ​ന്ത്രി​മാ​രാ​യ അ​ബ്​​ദു​ല്ല​ത്തീ​ഫ്​ മ​ന്‍​സൂ​ര്‍ (ജ​ലം, ഊ​ര്‍​ജം), ന​ജീ​ബു​ല്ല ഹ​ഖാ​നി വാ​ര്‍​ത്ത​വി​ത​ര​ണം), ഖാ​രി ദീ​ന്‍ ഹ​നീ​ഫ്​ (സാ​മ്ബ​ത്തി​കം), നൂ​ര്‍ ജ​ലാ​ല്‍ (ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി) എ​ന്നി​വ​രും പ​ട്ടി​ക​യി​ലു​ണ്ട്. യു.​എ​സി‍െന്‍റ കു​പ്ര​സി​ദ്ധ​മാ​യ ഗ്വാ​ണ്ട​നാ​മോ ത​ട​വ​റ​യി​ല​ട​ക്ക​പ്പെ​ട്ട 'താ​ലി​ബാ​ന്‍ ഫൈ​വി'​ലെ നാ​ലു​പേ​ര്‍ മ​ന്ത്രി​സ​ഭ​യി​ലു​ണ്ട്. മു​ഹ​മ്മ​ദ്​ ഫാ​സി​ല്‍ (ഉ​പ പ്ര​തി​രോ​ധ മ​ന്ത്രി), ഖൈ​റു​ല്ല ഖൈ​ര്‍​ഖ്വ (വാ​ര്‍​ത്ത വി​ത​ര​ണം, സാം​സ്​​കാ​രി​കം), നൂ​റു​ല്ല നൂ​രി (അ​തി​ര്‍​ത്തി ഗോ​ത്ര​കാ​ര്യം), അ​ബ്​​ദു​ല്‍ ഹ​ഖ്​ വാ​സി​ഖ്​ (ര​ഹ​സ്യാ​​ന്വേ​ഷ​ണ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ര്‍) എ​ന്നി​വ​രാ​ണ​ത്. അ​ഞ്ചാ​മ​ന്‍ മു​ഹ​മ്മ​ദ്​ ന​ബി ഉ​മ​രി ഖോ​സ്​​ത്​ പ്ര​വി​ശ്യ ഗ​വ​ര്‍​ണ​റാ​ണ്. 2014ല്‍ ​ഒ​ബാ​മ ഭ​ര​ണ​കാ​ല​ത്ത്​ യു.​എ​സ്​ സൈ​നി​ക​ന്‍ ബോ​വി ബെ​ര്‍​ഗ​ദ​ലി​ന്​ പ​ക​ര​മാ​യാ​ണ്​ ഈ ​അ​ഞ്ചു​പേ​രെ​യും ഗ്വാ​ണ്ട​​നാ​മോ​യി​ല്‍ നി​ന്ന്​ മോ​ചി​പ്പി​ച്ച​ത്. ഇ​തി​ലു​ള്‍​പ്പെ​ട്ട ഫാ​സി​ല്‍, നൂ​രി എ​ന്നി​വ​ര്‍ 1998ല്‍ ​ശി​യ ഹ​സാ​ര, താ​ജി​ക്, ഉ​സ്​​ബെ​ക്​ വി​ഭാ​ഗ​ങ്ങ​ളെ കൂ​ട്ട​ക്കു​രു​തി ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളാ​ണ്.

Related News