Loading ...

Home USA

നീ​ണ്ട പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കൊടുവില്‍ യു.​എ​സി​ല്‍ കോ​ണ്‍​ഫെ​ഡ​റേ​റ്റ്​ പ്ര​തി​മ നീ​ക്കി

റി​ച്ച്‌​​മൗ​ണ്ട്​: വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കും ദീ​ര്‍​ഘ​മാ​യ നി​യ​മ​യു​ദ്ധ​ത്തി​നും ശേ​ഷം അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ കോ​ണ്‍​ഫെ​ഡ​റേ​റ്റ്​ സ്​​മാ​ര​കം നീ​ക്കി. വെ​ര്‍​ജീ​നി​യ​ന്‍ ത​ല​സ്ഥാ​ന​മാ​യ റി​ച്ച്‌​​മൗ​ണ്ടി​ലു​ള്ള കോ​ണ്‍​ഫെ​ഡ​റേ​റ്റ്​ കാ​ല​ത്തെ സൈ​ന്യാ​ധി​പ​ന്‍ ജ​ന​റ​ല്‍ റോ​ബ​ര്‍​ട്ട്​ ഇ. ​ലീ​യു​ടെ പ്ര​തി​മ​യാ​ണ്​ നീ​ക്കി​യ​ത്.

ക​റു​ത്ത വം​ശ​ജ​ന്‍ ജോ​ര്‍​ജ്​ ഫ്ലോ​യി​ഡി‍െന്‍റ കൊ​ല​പാ​ത​ക​ത്തി​നെ​തി​രാ​യ​ പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ര്‍​ന്ന്​ വെ​ര്‍​ജീ​നി​യ ഗ​വ​ര്‍​ണ​ര്‍ റാ​ല്‍​ഫ്​ നോ​ര്‍​താം പ്ര​തി​മ നീ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍, അ​ടു​ത്തി​ടെ​യു​ണ്ടാ​യ കോ​ട​തി വി​ധി​യെ തു​ട​ര്‍​ന്നാ​ണ്​ പ്ര​തി​മ നീ​ക്കാ​നു​ള്ള വ​ഴി തെ​ളി​ഞ്ഞ​ത്. റി​ച്ച്‌​​മൗ​ണ്ടി​ലെ മോ​ണ്യു​മെന്‍റ്​​ അ​വ​ന്യു​വി​ല്‍ 1890 മു​ത​ല്‍ സ്ഥാ​പി​ത​മാ​യ ആ​റു മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള വെ​ങ്ക​ല പ്ര​തി​മ​യാ​ണ്​ നീ​ക്കി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടി​നാ​ണ്​​ പ്ര​തി​മ നീ​ക്കാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ച​ത്.

Related News