Loading ...

Home International

ഭൂമിയുടെ സമീപത്ത്​ ആയിരാമത്തെ ഛിന്നഗ്രഹമെത്തുന്നു

വാഷിങ്​ടണ്‍: ഭൂമിയുടെ സമീപത്ത്​ ആയിരാമത്തെ ഛിന്നഗ്രഹമെത്തുന്നുവെന്ന്​ നാസ. ഏജന്‍സിയുടെ ജെറ്റ്​ പ്രോപ്പല്‍ഷെന്‍ റഡാറാണ്​ ​ ഭൂമിക്ക്​ 1.7 മില്യണ്‍ കിലോമീറ്റര്‍ അകലെ ഛിന്നഗ്രഹം എത്തുമെന്ന്​ വ്യക്​തമാക്കിയിരിക്കുന്നത്​​. 2021 പി.ജെ വണ്‍ എന്നാണ്​ ഛിന്നഗ്രഹത്തിന്​ പേര്​ നല്‍കിയിരിക്കുന്നത്​. താരതമ്യേന വലിപ്പം കുറഞ്ഞ ഛിന്നഗ്രഹമായതിനാല്‍ ഇത്​ ഭൂമിക്ക്​ വെല്ലുവിളിയാകാനിടയില്ല. പ്രാഥമിക ഘട്ടത്തിലെ വിലയിരുത്തലുകള്‍ പ്രകാരം ഛിന്നഗ്രഹത്തിന്​ 65 മുതല്‍ 100 അടി വരെ വലിപ്പമുണ്ടാകുമെന്നാണ്​ കണക്കാക്കുന്നത്​. ഭൂമിക്കടുത്തെത്തുന്ന ആയിരാമത്തെ ഛിന്നഗ്രഹമായി ഇതിനെ ചരി​ത്ര പുസ്​തകത്തില്‍ രേഖപ്പെടുത്തും.
ആയിരാമത്തെ ഛിന്നഗ്രഹത്തെ കണ്ടെത്തി ഏഴ്​ ദിവസങ്ങള്‍ക്ക്​ ശേഷം ജെ.പി.എല്‍ 1001-ാമത്തെ ബഹിരാകാശ വസ്​തുവിനേയും കണ്ടെത്തിയിരുന്നു. 2016 AJ193 എന്നാണ്​ ഇതിന്​ പേരിട്ടിരിക്കുന്നത്​. ഭൂമിയുടെ ഏകദേശം 34 ലക്ഷം കിലോ മീറ്റര്‍ അകലെ കൂടിയാണ്​ ബഹിരാകാശവസ്​തു കടന്നു പോയതെന്നും നാസ വ്യക്​തമാക്കിയിട്ടുണ്ട്​.അതിവേഗത്തില്‍ നീങ്ങുന്ന ബഹിരാകാശ വസ്​തുക്കളെ നിരീക്ഷിക്കുന്നതിനായി 1968ലാണ്​ റഡാര്‍ സ്ഥാപിച്ചത്​. ഛിന്നഗ്രഹങ്ങള്‍ ഉള്‍പ്പടെയുള്ളവ ഭൂമിക്ക്​ ഭീഷണിയാവുമോയെന്ന്​ റഡാറുകളിലൂടെ നിരീക്ഷിക്കാന്‍ സാധിക്കും. ബഹിരാകാശ വസ്​തുക്കളുടെ വലിപ്പം, ആകൃതി തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങളെല്ലാം റഡാറുകള്‍ കണ്ടെത്തും.

Related News