Loading ...

Home International

തങ്ങളുടെ പൊലീസ്​ പെഗസസ്​ വാങ്ങിയെന്ന്​ വെളിപ്പെടുത്തി ജര്‍മന്‍ സര്‍ക്കാര്‍

ബെര്‍ലിന്‍: തങ്ങളുടെ പൊലീസ്​ ഇസ്രായേല്‍ ചാര സോഫ്​റ്റ്​വെയറായ പെഗസസ്​ വാങ്ങിയെന്ന വെളിപ്പെടുത്തലുമായി ജര്‍മന്‍ സര്‍ക്കാര്‍. 2019ല്‍ ജര്‍മന്‍ ഫെഡറല്‍ ക്രിമിനല്‍ പൊലീസ്​ ഓഫിസ്​ (ബി.കെ.എ) പെഗസസ്​ വാങ്ങിയെന്ന് വിവരം ചൊവ്വാഴ്ച ​പുറത്താകുകയായിരുന്നു. നേരത്തേ ജര്‍മന്‍ പത്രമായ ഡൈ സേയ്​ത്​ ഇക്കാര്യം റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു.

പെഗസസിനെ എങ്ങനെയാണ്​ ബി.കെ.എ ഉപയോഗിച്ചതെന്ന കാര്യം വ്യക്തമല്ല. ബി.കെ.എ വൈസ്​ പ്രസിഡന്‍റ്​ മാര്‍ട്ടീന ലിങ്ക്​ പെഗസസ്​ വാങ്ങിയെന്ന വിവരം സ്​ഥിരീകരിച്ചതായി ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു.

​2020ഓടെ പെഗസസ്​ ട്രോജന്‍ സോഫ്​റ്റ്​വെയറിന്‍റെ ഒരു പതിപ്പ്​ ബി.കെ.എ സ്വന്തമാക്കി. തീവ്രാവാദ പ്രവര്‍ത്തനങ്ങളും സംഘടിത കുറ്റകൃത്യങ്ങളും നിരീക്ഷിക്കുന്നതിന്​ ഇവ ഉപയോഗിച്ചതായും പറയുന്നു.

ലോകത്തിലെ വിവിധ സര്‍ക്കാറുകള്‍ പൗരന്മാരെ നിരീക്ഷിക്കുന്നതിനായി ഇസ്രായേല്‍ ചാര സോഫ്​റ്റ്​വെയറായ പെഗസസ്​ ഉപയോഗിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയില്‍ മൂ​ന്നൂറിലധികം പേരുടെ ഫോണുകള്‍ ചോര്‍ത്തിയതായാണ്​ പുറത്തുവന്ന വിവരം. രാഷ്​ട്രീയക്കാര്‍, കേന്ദ്ര മന്ത്രിമാര്‍, മധ്യമപ്രവര്‍ത്തകര്‍, ആക്​ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തിയതായാണ്​ റിപ്പോര്‍ട്ടുകള്‍. കേന്ദ്രഏജന്‍സികള്‍ക്ക്​ മാത്രമാണ്​ പെഗസസ്​ ലഭ്യമാകുക. എന്നാല്‍ ആരോപണം കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചിരുന്നു.

Related News