Loading ...

Home International

ക്യാമറമാനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊക്കയിലേക്ക് വീണു: റഷ്യന്‍ മന്ത്രിയ്‌ക്ക് ദാരുണാന്ത്യം

മോസ്‌കോ: അപകടത്തില്‍പ്പെട്ട ക്യാമറമാനെ രക്ഷപെടുത്തുന്നതിനിടെ കൊക്കയിലേക്ക് വീണ് റഷ്യന്‍ അത്യാഹിതവകുപ്പ് മന്ത്രിയ്‌ക്ക് ദാരുണാന്ത്യം. മന്ത്രി യെവ്‌ഗെനി സിനിചെവ് (55)ആണ് മരിച്ചത്. ആര്‍ട്ടിക്ക് പ്രദേശത്ത് നടന്ന പരിപാടിയ്‌ക്കിടയില്‍ ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മന്ത്രി അപകടത്തില്‍പ്പെടുകയായിരുന്നു. വിവിധ സേനാ വിഭാഗങ്ങളുടെ അഭ്യാസപരിപാടി നടക്കുന്നതിനിടെ താഴ്‌ച്ചയേറിയ കൊക്കയ്‌ക്ക് അരികില്‍ നില്‍ക്കുകയായിരുന്നു മന്ത്രിയും ക്യാമറമാനും. അപ്രതീക്ഷിതമായി ക്യാമറമാന്‍ കാല്‍ വഴുതി വീഴുകയായിരുന്നു. ഉടന്‍ തന്നെ ക്യാമറ മാനെ രക്ഷിക്കാനായി മന്ത്രിയും എടുത്ത് ചാടി. ചാട്ടത്തിനിടെയില്‍ യെവ്‌ഗെനി പാറയില്‍ ഇടിച്ച്‌ മരിക്കുകയായിരുന്നു. ക്യാമറമാന്‍ നിലവില്‍ ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്. 2018ലാണ് യെവ്‌ഗെനി അത്യാഹിത മന്ത്രാലയത്തിന്റെ തലവനായി നിയമിതനായത്. റഷ്യയുടെ സുരക്ഷാ കൗണ്‍സില്‍ അംഗമായിരുന്ന ഇദ്ദേഹം നിരവധി ഉന്നത സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 2006നും 2015നും ഇടയില്‍ വ്ലാഡിമിര്‍ പുടിന്റെ സുരക്ഷാ വിഭാഗത്തിലും അദ്ദേഹം സേവനം അനുഷ്ടിച്ചിരുന്നു.

Related News