Loading ...

Home health

ഉറകകുറവും ജോലി ഭാരവും കാരണം സ്ത്രീകളില്‍ സ്ട്രോക്ക് വര്‍ധിക്കുന്നു;

സൂറിച്ച്‌: സ്ത്രീക‍ള്‍ക്കിടയില്‍ ജോലി സമ്മര്‍ദം മൂലമുള്ള സ്ട്രോക്ക് വര്‍ധിക്കുന്നതായും പുരുഷന്മാരേക്കാള്‍ കൂടുതല്‍ ഹൃദയസംബന്ധിയായ രോഗങ്ങള്‍ സ്ത്രീകള്‍ക്കു അധികരിക്കുന്നതായും യൂറോപ്യന്‍ സ്ട്രോക്ക് യൂണിയന്‍്റെ പഠനം. പ്രമേഹം, കൊളസ്ട്രോള്‍, പുകവലി, അമിതവണ്ണം, തുടങ്ങിയ സ്ട്രോക്കിന്‍്റെ സ്ഥിരം കാരണങ്ങള്‍ക്ക് പുറമേ ഉറക്കക്കുറവും ജോലിസമ്മര്‍ദവും കൂടി സ്ട്രോക്കിന് കാരണമാവുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജോലി സമ്മര്‍ദവും ഉറക്കപ്രശ്നങ്ങളും സ്ത്രീകള്‍ക്ക് സ്ട്രോക്കിന് കാരണമാവുന്നുണ്ടെന്ന് സൂറിച്ച്‌ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ.മാര്‍ട്ടിന്‍ ഹാന്‍സലും സംഘവും നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നു. 2007മുതല്‍ 2015 വരെയുള്ള കാലയളവില്‍ 22,000 പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമിടയില്‍ നടത്തിയ പഠനത്തിലാണ് സ്ത്രീകള്‍ക്കിടയില്‍ ഹൃദയസംബന്ധിയായ രോഗങ്ങള്‍ വന്‍ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയത്. 2007 ല്‍ മുഴുസമയ ജോലിക്കാരായ സ്ത്രീകള്‍ 38 ശതമാനം മാത്രമായിരുന്നു ഇപ്പോള്‍ അത് 44 ശതമാനമായി ഉയര്‍ന്നു. 2012 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ഉറക്കക്കുറവ് മൂലം പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരുടെ കണക്ക് 24 ശതമാനത്തില്‍ നിന്ന് 29 ശതമാനമായും വര്‍ധിച്ചുവെന്നും പഠനത്തില്‍ പറയുന്നു.

Related News