Loading ...

Home USA

കാലാവസ്ഥാ വ്യതിയാനം;ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായി ചേര്‍ന്നുള്ള സംരംഭങ്ങള്‍ക്കൊരുങ്ങി അമേരിക്ക

വാഷിംഗ്ടണ്‍: കാലവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരങ്ങള്‍ക്ക് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായി കൈകോര്‍ത്ത് അമേരിക്ക. അര്‍ജ്ജന്റീന മുന്‍കൈ എടുത്താരംഭിച്ചിരിക്കുന്ന കാലവസ്ഥാ വ്യതിയാന നിയന്ത്രണ ഗവേഷണങ്ങള്‍ക്കും പദ്ധതികള്‍ക്കുമാണ് അമേരിക്കയുടെ സഹായം. ഇന്ന് നടക്കുന്ന ആദ്യ ഘട്ട ചര്‍ച്ചയിലാണ് അമേരിക്ക പങ്കെടുക്കുന്നത്. ഈ വര്‍ഷം നവംബറില്‍ ബ്രിട്ടനിലെ ഗ്ലാസ്‌ഗോവില്‍ നടക്കാനിരിക്കുന്ന 26-ാമത് അന്താരാഷ്‌ട്ര കാലാവസ്ഥാ ഉച്ചകോടിയ്‌ക്ക് മുന്നോടിയായിട്ടാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ യോഗം. ഐക്യരാഷ്‌ട്രസഭയുടെ മേല്‍നോട്ടത്തിലാണ് അര്‍ജ്ജന്റീന മുന്‍കൈ എടുത്തുള്ള ഗവേഷണ ചര്‍ച്ചകള്‍ നടക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ കാലാവസ്ഥാ വിഭാഗം പ്രതിനിധി ജോണ്‍ കെറിയാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ഐക്യരാഷ്‌ട്ര സഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസും യോഗത്തിലുണ്ട്. അര്‍ജ്ജന്റീന, ബാര്‍ബഡോസ്, ചിലി, കൊളംബിയ, കോസ്റ്റാറിക്ക, ഡോമിനിക്കന്‍ റിപ്പബ്ലിക്, പനാമ എന്നീ രാജ്യങ്ങളാണ് ന്യൂയോര്‍ക്കിലെ ഐക്യരാഷ്‌ട്ര സഭാ കാലാവസ്ഥാ വിഭാഗം യോഗിത്തില്‍ പങ്കെടുക്കുന്നത്. ഗ്ലാസ്‌ഗോ കാലാവസ്ഥാ ഉച്ചകോടിയിലേക്കുള്ള പാതയെന്നാണ് ചര്‍ച്ചകളെ വിശേഷിപ്പിക്കുന്നത്. മേഖലയിലെ കാലാവസ്ഥാ വ്യതിയാന ത്തിനെതിരെ ഒന്നിച്ചു പ്രവര്‍ത്തിക്കാനാണ് ചര്‍ച്ചകള്‍ നടക്കുക.

Related News