Loading ...

Home International

ലോകാരോഗ്യസംഘടനയുടെ അംഗീകാരമില്ല; തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിന്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കി ക്യൂബ

ഹവാന: രണ്ട് വയസ് മുതലുള്ള കുട്ടികള്‍ക്ക് കൊറോണ വാക്സിനേഷന്‍ നല്‍കി ക്യൂബ. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടില്ലാത്ത തദ്ദേശ വാക്സിനാണ് കുത്തിവയ്‌ക്കുന്നത്. സോബെറാന, അബ്ഡല എന്നീ വാക്‌സീനുകളാണ് നല്‍കുന്നത്. ഇവയുടെ ക്ലിനിക്കല്‍ ട്രയലുകള്‍ പൂര്‍ത്തിയാക്കിയെന്നാണ് ക്യൂബന്‍ അധികൃതര്‍ അറിയിച്ചു. സാധാരണ ഫ്രിഡ്ജിലെ താപനിലയില്‍ കേടുകൂടാതെ സൂക്ഷിക്കാനാകുമെന്നതാണ് ഈ വാക്സിനുകളുടെ പ്രത്യേകതയെന്നും ഇവര്‍ പറയുന്നു. സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി 2 മുതല്‍ 11 വരെ പ്രായമുള്ളവരിലാണ് കുത്തിവയ്പ് ആരംഭിച്ചത്. 92 ശതമാനത്തിന് മുകളിലാണ് ഈ വാക്സിനുകളുടെ ഫലപ്രാപ്തി എന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. സ്‌കൂളുകള്‍ ഒക്ടോബര്‍ അവസാനത്തോടെ തുറക്കാനാണ് ക്യൂബന്‍ അധികൃതരുടെ തീരുമാനം. അര്‍ജന്റീന, ജമൈക്ക, മെക്സിക്കോ, വിയറ്റ്‌നാം, വെനിസ്വേല, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ക്യൂബന്‍ വാക്സിനുകള്‍ ഉപയോഗിക്കുന്നുണ്ട്. ലോകത്ത് ഇതുവരെ കുട്ടികള്‍ക്ക് കുത്തിവയ്പ് നടത്തിയിട്ടുള്ള രാജ്യങ്ങളില്‍ 12ന് മേല്‍ പ്രായമുള്ളവര്‍ക്കാണ് നല്‍കിയിട്ടുള്ളത്. ചൈന, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ കൊച്ചുകുട്ടികളിലെ വാക്സിനേഷന്‍ ആരംഭിക്കുന്നതിന് മുന്നോടിയായിട്ടുള്ള പരീക്ഷണഘട്ടത്തിലാണ്.

Related News