Loading ...

Home Kerala

അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം ഒരാഴ്ചത്തേക്ക് അടച്ചിടും

തൃശൂര്‍: കോവിഡ് വ്യാപനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ തീരുമാനം. അതിരപ്പിള്ളി പഞ്ചായത്തില്‍ കോവിഡ് കൂടിയതിനെത്തുടര്‍ന്നാണ് തീരുമാനം.
തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ അനുസരിച്ച്‌ ഇവിടെ 149 കൊവിഡ് ബാധിതരുണ്ട്. ഇതുവരെ 227 പേര്‍ക്ക് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 107 പേര്‍ രോ​ഗമുക്തരായി. 172 പേര്‍ നിരീക്ഷണത്തിലാണ്. അതേസമയം, സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും അടക്കമുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.

Related News