Loading ...

Home Kerala

കരുവന്നൂര്‍ സഹകരണബാങ്ക്​ തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണം വേണ്ട;ആവശ്യം രാഷ്​ട്രീയപ്രേരിതമെന്ന്​ സര്‍ക്കാര്‍

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക്​ തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന്​ സംസ്ഥാന സര്‍ക്കാര്‍. രാഷ്​ട്രീയപ്രേരിതമായാണ്​ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്​. നിലവിലുള്ള അന്വേഷണം കാര്യക്ഷമമായാണ്​ മുന്നോട്ട്​ പോകുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

12 ഡയറക്​ടര്‍ ബോര്‍ഡ്​ അംഗങ്ങളുള്‍പ്പടെ 18 പേരെ കേസുമായി ബന്ധപ്പെട്ട്​ അറസ്റ്റ്​ ചെയ്​തിട്ടുണ്ട്​. വ്യാജരേഖ ഉപയോഗിച്ച്‌​ തട്ടിപ്പ്​ നടത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. ക്രൈംബ്രാഞ്ച്​ അന്വേഷണമാണ്​ നിലവില്‍ നടക്കുന്നത്​. ഇതില്‍ പ്രതികള്‍ തയാറാക്കിയ നിരവധി വ്യാജരേഖകള്‍ കണ്ടെത്തിയിട്ടുണ്ട്​. നൂറുകോടിയോളം രൂപയുടെ ക്രമക്കേടാണ്​ കണ്ടെത്തിയത്​.കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്​ ബാങ്കിലെ മുന്‍ ജീവനക്കാരനാണ്​ ഹർജി നല്‍കിയത്​. മുന്‍ ജീവനക്കാരന്‍ സ്ഥാപിത താല്‍പര്യങ്ങളോടെയാണ്​ ഹർജി നല്‍കിയതെന്നാണ്​ സര്‍ക്കാര്‍ വിശദീകരണം.




Related News