Loading ...

Home National

ക​ര്‍​ഷ​ക​ സമരം; മൊ​ബൈ​ല്‍ ഇന്‍റ​ര്‍​നെ​റ്റ്, എ​സ്.​എം.​എ​സ്​ സേ​വ​ന​ങ്ങ​ള്‍ക്കുള്ള വിലക്ക് നീട്ടി ഹരിയാന സര്‍ക്കാര്‍

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ഷ​ക​ര്‍ ക​ര്‍​ണാ​ല്‍ ജി​ല്ല ആ​സ്​​ഥാ​ന ഉ​പ​രോ​ധ​വു​മാ​യി മു​ന്നോ​ട്ട് പോകുന്ന സാഹചര്യത്തില്‍ മൊ​ബൈ​ല്‍ ഇന്‍റ​ര്‍​നെ​റ്റ്, എ​സ്.​എം.​എ​സ്​ സേ​വ​ന​ങ്ങ​ള്‍ക്ക് ഏര്‍പ്പെടുത്തിയ താല്‍കാലിക വിലക്ക് ഹരിയാന സര്‍ക്കാര്‍ വീണ്ടും നീട്ടി. കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് ക്രമസമാധാനനില വഷളായി സാഹചര്യത്തിലാണ് വിലക്ക് നീട്ടാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. അതേസമയം, ബാങ്കിങ്, മൊബൈല്‍ റിച്ചാര്‍ജ് സേവനങ്ങളെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് അറോറയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ആ​ഗ​സ്​​റ്റ്​ 28ന്​ ​ക​ര്‍​ഷ​ക​രെ ക്രൂ​ര​മാ​യ ലാ​ത്തി​ച്ചാ​ര്‍​ജി​ന് ഇ​ര​യാ​ക്കി​യ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​​ര്‍​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ക​ര്‍​ഷ​ക നേ​താ​വ്​ രാ​കേ​ഷ് ടി​ക്കാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹ​രി​യാ​ന​യി​ലെ​യും പ​ഞ്ചാ​ബി​ലെ​യും ക​ര്‍​ഷ​ക​ര്‍ അ​നി​ശ്ചി​ത​കാ​ല ഉ​പ​രോ​ധ​ത്തി​നി​റ​ങ്ങി​യ​ത്. ക​ര്‍​ണാ​ലി​ല്‍ മ​ഹാ പ​ഞ്ചാ​യ​ത്ത്​ വി​ളി​ച്ചു​ കൂ​ട്ടി​യ ക​ര്‍​ഷ​ക​രു​മാ​യി ജി​ല്ല ഭ​ര​ണ​കൂ​ടം ന​ട​ത്തി​യ ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ്​ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു ​പോ​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ക​ര്‍​ഷ​ക​ര്‍​ക്കൊ​പ്പം മി​നി സി​വി​ല്‍ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ നീ​ങ്ങി​യ രാ​േ​ക​ഷ്​ ടി​ക്കാ​യ​ത്ത്, യോ​ഗേ​ന്ദ്ര യാ​ദ​വ്​ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ഹ​രി​യാ​ന പൊ​ലീ​സ് കഴിഞ്ഞ ദിവസം​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തിരുന്നു. പൊലീസ് പ്രതിരോധം മറികടന്നുള്ള ജി​ല്ല ആ​സ്​​ഥാ​നത്തെ ഉ​പ​രോ​ധ​സ​മ​ര​ത്തില്‍ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ ക​ര്‍​ഷ​ക​രാ​ണ്​ പങ്കെടുത്തത്.

Related News