Loading ...

Home International

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം: സൂത്രധാരനായ ഖാലിദ് മുഹമ്മദിന്റെ വിചാരണ ക്യൂബയില്‍

ഹവാന: അമേരിക്കയില്‍ അല്‍ഖ്വയ്ദ നടത്തിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഖലീദ് ഷേഖ് മുഹമ്മദിന്റെ വിചാരണ ക്യൂബയില്‍ ആരംഭിക്കുന്നു. ഹവാനയിലെ സൈനിക കോടതിയിലാണ് വിചാരണ നടക്കുന്നത്. കൊറോണ വ്യാപനം കാരണമാണ് കഴിഞ്ഞ മാസം ആരംഭിക്കേണ്ടിയിരുന്ന വിചാരണ നീട്ടി വെയ്‌ക്കപ്പെട്ടത്. ഖലീദിനൊപ്പം, വാലിദ് മുഹമ്മദ് സലീഹ് മുബാരക്, റമീസ് ബിന്‍ അല്‍ ഷിബ്, അലി അബ്ദുള്‍ അസീസ് അളി, മുസ്തഫ അഹമ്മദ് അദം എന്നീ പ്രതികളും 2001 ലെ ആക്രമണത്തിലെ പങ്കാളികളെന്ന നിലയില്‍ കോടതിയില്‍ ഹാജരാക്കപ്പെട്ടിരുന്നു. എല്ലാവര്‍ക്കും വധശിക്ഷ വിധിക്കുമെന്നാണ് ക്യൂബന്‍ സൈനിക വൃത്തങ്ങള്‍ പറയുന്നത്. ഫെബ്രുവരി 2020ലാണ് വിചാരണയുടെ ഒരു ഘട്ടം പൂര്‍ത്തിയായത്. 2001 സെപ്തംബര്‍ 11നാണ് അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലെ വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് രണ്ട് യാത്രാ വിമാനങ്ങള്‍ ഇടിച്ചുകയറ്റി ഭീകരര്‍ ചാവേര്‍ ആക്രമണം നടത്തിയത്. 3000 പേരാണ് ആക്രമണ ത്തില്‍ കൊല്ലപ്പെട്ടതെന്നാണ് ഇനിയും പൂര്‍ണ്ണമല്ലാത്ത കണക്കുകള്‍ വ്യക്തമാക്കുന്നത്.

Related News