Loading ...

Home International

ഇ​ന്തോ​നേ​ഷ്യ ബാ​ന്‍​ടെ​നി​ല്‍‌ ജ​യി​ലി​ല്‍ തീ​പി​ടി​ത്തം; 40 പേ​ര്‍ മ​രി​ച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ ബാ​ന്‍​ടെ​നി​ല്‍‌ ജ​യി​ലി​ല്‍ വന്‍ തീപിടിത്തം.അപകടത്തില്‍ 40 പേര്‍ മരിച്ചു, നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സംഭവം.ടാ​ന്‍​ഗെ​റം​ഗി​ലെ ജ​യി​ലി​ല്‍ സി ​ബ്ലോ​ക്കി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട​വ​രെ പാ​ര്‍​പ്പി​ച്ചി​രു​ന്ന ബ്ലോ​ക്കാ​യി​രു​ന്നു ഇ​ത്.സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ 122 ത​ട​വു​കാ​രെ പാ​ര്‍​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. എ​ന്നാ​ല്‍ തീ​പി​ടി​ത്തം ഉ​ണ്ടാ​കു​മ്ബോ​ള്‍‌ എ​ത്ര പേ​രു​ണ്ടാ​യി​രു​ന്നെ​ന്ന് വ്യ​ക്ത​മ​ല്ല. ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

Related News