Loading ...

Home National

കര്‍ഷക സംഘടനകളുമായി ഹരിയാന സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുമായി ഹരിയാന സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.11 കര്‍ഷകസംഘടന നേതാക്കളും ജില്ലാ അധികാരികളും നടത്തിയ ചര്‍ച്ചയാണ്​ പരാജയപ്പെട്ടത്​. രാകേഷ്​ ടിക്കായത്​, യോഗേന്ദ്ര യാദവ്​ തുടങ്ങിയ കര്‍ഷക സംഘടനാ നേതാക്കള്‍ ചര്‍ച്ചയില്‍ പ​ങ്കെടുത്തിരുന്നു. പ്രക്ഷോഭവുമായി മുന്നോട്ട്​ പോകുമെന്ന്​ കര്‍ഷക സംഘടന നേതാക്കള്‍ പ്രതികരിച്ചു.

കര്‍ഷകരുടെ മാര്‍ച്ച്‌​ തടയാന്‍ വലിയ സന്നാഹങ്ങളാണ്​ കര്‍നാലില്‍ ഹരിയാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്​. നൂറുക്കണക്കിന്​ സുരക്ഷാ സൈനികരെയാണ്​ മാര്‍ച്ച്‌​ പ്രതിരോധിക്കുന്നതിനായി വിന്യസിച്ചിരിക്കുന്നത്​. 10 കമ്ബനി കേന്ദ്രസേനയേയും ഇത്തരത്തില്‍ വിന്യസിച്ചിട്ടുണ്ട്​. അടുത്ത ജില്ലകളില്‍ നിന്നും കര്‍ഷകരെത്തുന്നത്​ തടയാനും സന്നാഹമൊരുക്കിയിട്ടുണ്ട്​.

കര്‍നാല്‍ ഉള്‍പ്പടെയുള്ള അഞ്ച്​ ജില്ലകളില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ്​, എസ്​.എം.എസ്​ സേവനങ്ങള്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ആഗസ്റ്റ്​ 28ന്​ ഹരിയാനയില്‍ കര്‍ഷകര്‍ക്കെതിരെ നടന്ന പൊലീസ്​ നടപടിയില്‍ പ്രതിഷേധിച്ചാണ്​ ഇന്നത്തെ പ്രതിഷേധം.

Related News