Loading ...

Home International

ചികിത്സാ പിഴവ്; 40 വര്‍ഷത്തോളം കോമയില്‍ കഴിഞ്ഞ ഫുട്‌ബോള്‍ താരം ജീന്‍ പിയറി വിടവാങ്ങി

പാരീസ്: ചികിത്സപ്പിഴവ് മൂലം 39 വര്‍ഷമായി അബോധാവസ്ഥയിലായിരുന്ന ഫ്രഞ്ച് ഫുട്‌ബോള്‍ താരം ജീന്‍ പിയറി ആദംസ് അന്തരിച്ചു. 73 വയസ്സായിരുന്നു. 1982-ല്‍ ആദംസിന് കാലിനു പരിക്കേറ്റിരുന്നു. ഇതിനേ തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. ശസ്ത്രക്രിയയക്ക് മുന്നോടിയായി നല്‍കിയ അനസ്‌തേഷ്യയിലെ പിഴവിനെ തുടര്‍ന്നുണ്ടായ മസ്തിഷ്‌കാഘാതത്തില്‍ അബോധാവസ്ഥയിലായി. 39 വര്‍ഷമാണ് അദ്ദേഹം അബോധാവസ്ഥയില്‍ കഴിഞ്ഞത്. 1972-77 കാലഘട്ടത്തില്‍ ഫ്രാന്‍സിനുവേണ്ടി ഇരുപത്തിരണ്ടോളം മത്സരങ്ങളില്‍ പങ്കെടുത്തു. സെന്റര്‍ ബാക്ക് ആയിരുന്ന ആദംസ്, പി എസ് ജി ക്ലബ്ബിനുവേണ്ടി 41 മത്സരങ്ങളും നീസിനായി 126 മത്സരങ്ങളും കളിച്ചു. 1968, 1969 വര്‍ഷങ്ങളില്‍ ചാമ്ബ്യനാറ്റ് ഡി ഫ്രാന്‍സ് അമേച്വര്‍ റണ്ണര്‍ അപ്പായിരുന്നു ആദംസ്.

Related News