Loading ...

Home sports

സിറ്റി കിരീടത്തിലേക്ക്...!

മാഞ്ചസ്റ്റര്‍ > യുണൈറ്റഡും കീഴടക്കി സിറ്റിയുടെ കുതിപ്പ്. സീസണിലെ ആദ്യ മാഞ്ചസ്റ്റര്‍ നാട്ടങ്കത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി യുണൈറ്റഡിനെ തോല്‍പ്പിച്ചു. യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ ഒന്നിനെതിരെ രണ്ടു ഗോളിനാണ് പെപ് ഗ്വാര്‍ഡിയോളയുടെ സംഘം ജയംകുറിച്ചത്. കടുത്ത പോരാട്ടം കണ്ട കളിയിലെ ജയം ലീഗില്‍ സിറ്റിയുടെ അപ്രമാദിത്വം ഉറപ്പിച്ചു. ഡേവിഡ് സില്‍വയും നികോളാസ് ഒട്ടമെന്‍ഡിയും സിറ്റിയുടെ ഗോളുകള്‍ നേടിയപ്പോള്‍ മാര്‍കസ് റാഷ്ഫഡ് യുണൈറ്റഡിന്റെ ഏക ഗോള്‍ മടക്കി. à´²àµ€à´—് പട്ടികയുടെ ഒന്നാംപടിയില്‍ സിറ്റിയുടെ à´ˆ ജയത്തില്‍ ചാമ്പ്യന്‍പദവിയിലേക്കുള്ള വഴിയുണ്ട്. ലീഗിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ 14 കളി തുടരെ ജയിക്കുന്ന ആദ്യ ടീമാകുകയും ചെയ്തു. 16 കളിയില്‍ 15ഉം ജയിച്ച് ഒരു സമനില മാത്രമായി 46 പോയിന്റാണ് സിറ്റിക്ക്. രണ്ടാമതുള്ള യുണെറ്റഡിനെക്കാള്‍ 11 പോയിന്റ് മുന്നില്‍. മൂന്നാംപടിയിലുള്ള ചെല്‍സിക്ക് 32 പോയിന്റ് മാത്രം. സിറ്റിയിലേക്ക് 14 പോയിന്റിന്റെ ദൂരം.കടല്‍പോലെ ആഞ്ഞടിക്കുന്ന സിറ്റിയെ തടഞ്ഞുനിര്‍ത്താന്‍ യുണൈറ്റഡിന് പൊരിഞ്ഞ പോരാട്ടംതന്നെ പുറത്തെടുക്കേണ്ടിവന്നു. മുമ്പൊരിക്കലും ഇല്ലാത്തവിധം ചുഴലിക്കാറ്റിനെക്കാള്‍ കരുത്തോടെ സിറ്റി യുണൈറ്റഡിനെ മലര്‍ത്തിയടിച്ചു. ചാറ്റല്‍മഴയില്‍ വീഴുന്നവരാണെന്ന് യുണൈറ്റഡ് പരിശീലകന്‍ ഹൊസെ മൊറീന്യോ കളിയാക്കിയതിന് കണക്കിന് മറുപടി. സ്വന്തം തട്ടകത്തില്‍ സിറ്റിയോടു തോറ്റ് തിരിച്ചുകയറേണ്ടിവന്നു യുണൈറ്റഡിന്.ഒപ്പത്തിനൊപ്പമായിരുന്നു ആദ്യമിനിറ്റുകളില്‍ യുണൈറ്റഡും സിറ്റിയും. അതിവേഗത്തില്‍ പന്തുമായി ഇരുസംഘവും എതിര്‍ ഗോള്‍മുഖത്തേക്ക് കുതിച്ചു. തടഞ്ഞു, പ്രത്യാക്രമണം നയിച്ചു. ഇടിച്ചിട്ടു, ഇടി വാങ്ങിച്ചു. കലഹിച്ചു. വെല്ലുവിളിച്ചു. പക്ഷേ, സിറ്റി പിന്നീട് കളി വാണു. മധ്യനിരയില്‍ ബാഴ്സലോണയുടെ ടിക്കി-ടാക്കയെ ഓര്‍മിപ്പിക്കുന്ന ഒറ്റ-ടച്ച് പാസുകള്‍ പിറന്നു. യുണൈറ്റഡ് കളിക്കാര്‍ പന്തിനായി പാഞ്ഞു. പക്ഷേ, പ്രതിരോധവും ഗോള്‍കീപ്പര്‍ ഡേവിഡ് ഡെ ഗെയയും യുണൈറ്റഡിനെ കാത്തു. 43-ാം മിനിറ്റ്വരെ മാത്രം.സിറ്റിയുടെ ആക്രമണങ്ങള്‍ തടുക്കാനാകാതെ കോര്‍ണര്‍ വഴങ്ങുകയായിരുന്നു യുണൈറ്റഡ്. ഇടതുവശത്തുനിന്ന് കെവിന്‍ ഡെ ബ്രയ്ന്‍ അയച്ച കോര്‍ണര്‍ ഗോളിനുമുന്നില്‍ കുത്തിയകറ്റാന്‍ ഉയര്‍ന്നതായിരുന്നു റൊമേലു ലുകാകു. à´ˆ ബല്‍ജിയംകാരന് പിഴച്ചു. ആഷ്ലി യങ്ങിന്റെ നിഴലില്‍നിന്നൊഴിഞ്ഞ സില്‍വയുടെ മുന്നില്‍ പന്ത് കുത്തിയുയര്‍ന്നു. ഇടംകാല്‍ ഉയര്‍ത്തി പന്തിനെ വലയിലേക്കയച്ചു, ഡെ ഗെയയുടെ മൂക്കിനുമുന്നില്‍നിന്ന്. 
മുറിവേറ്റ യുണൈറ്റഡ് പിടഞ്ഞുണര്‍ന്നു. ഗോളിന്റെ ആത്മവിശ്വാസത്തില്‍ അല്‍പ്പം അയഞ്ഞുപോയ സിറ്റിയുടെ പ്രതിരോധം പിഴച്ചു. മാര്‍കസ് റോയോയുടെ ക്രോസ് കുത്തിയകറ്റാന്‍ ഒട്ടമെന്‍ഡിയും ഡെല്‍ഫും സംശയിച്ചുനിന്നു. ഇരുവരുടെയും നടുവിലെത്തിയ റാഷ്ഫഡ് ഗോളിലേക്ക് പന്തയച്ചു. ഇടവേളയ്ക്കുമുമ്പുള്ള പോരാട്ടം 1-1ല്‍ അവസാനിച്ചു.
സിറ്റി നിറയുകയായിരുന്നു ഇടവേളയ്ക്കുശേഷം. ആക്രമണം, വീണ്ടും ആക്രമണം. തടഞ്ഞ് യുണൈറ്റഡ് കുതിക്കുമ്പോള്‍ തിരിച്ച് പ്രത്യാക്രമണം. സില്‍വയുടെ ഫ്രീകിക്ക് തടയാന്‍ ബോക്സില്‍ നിറഞ്ഞ യുണൈറ്റഡുകാരില്‍ പന്തു വീണത് ലുകാകുവിന്റെ മുന്നില്‍. അടിച്ചകറ്റാന്‍ ശ്രമം. പക്ഷേ പന്ത് തൊട്ടുമുന്നിലുള്ള കൂട്ടുകാരന്‍ ക്രിസ് സ്മോളിങ്ങിന്റെ ദേഹത്തുതട്ടി ഉയര്‍ന്നു. ഗോളിനു മുന്നില്‍ ഒട്ടമെന്‍ഡി. ഒരു വോളിയില്‍ പന്ത് വലയില്‍. സിറ്റിയുടെ വിജയഗോള്‍.അവസാന മിനിറ്റുകളില്‍ യുണൈറ്റഡ് ആഞ്ഞുശ്രമിച്ചു. തുടരെ സിറ്റിയുടെ ബോക്സില്‍ പന്തെത്തിച്ചു. ഒരുവേള സമനില ഗോളും നേടിയെന്ന് തോന്നിച്ചു. പരിക്കുസമയത്ത് ഗോളിന് തൊട്ടുമുന്നില്‍ലുകാകുവും യുവാന്‍ മറ്റയും അടിക്കുപിന്നാലെ അടിയെന്ന മട്ടില്‍ തൊടുത്തു. പക്ഷേ, സിറ്റിയുടെ വിലപിടിപ്പുള്ള കീപ്പര്‍ എഡേഴ്സണ്‍ ഇരട്ടസേവുകളുമായി അവസരത്തിനൊത്തുയര്‍ന്നു. ഓള്‍ഡ് ട്രഫോര്‍ഡില്‍ സിറ്റിയുടെയും ഗാര്‍ഡിയോളയുടെയും ഒപ്പ്.

Related News