Loading ...

Home Kerala

നിപ; ചാത്തമംഗലം പഞ്ചായത്ത് പൂര്‍ണമായും അടച്ചിടും

കോഴിക്കോട്: നിപ സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തില്‍ നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കി. ചാത്തമംഗലം പഞ്ചായത്ത് പൂര്‍ണമായും അടച്ചിടുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് വ്യക്തമാക്കി. എന്നാല്‍ പരീക്ഷകള്‍ക്കും അവശ്യ സര്‍വീസുകള്‍ക്കും അനുമതി നല്‍കും. എല്ലാ റോഡുകളും അടക്കും. കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച കൊടിയത്തൂര്‍, മാവൂര്‍, കാരശ്ശേരി പഞ്ചായത്തുകളിലെ വാര്‍ഡുകളിലെ റോഡുകളും അടക്കും.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരാന്‍ അവലോകന യോഗം തീരുമാനിച്ചു. പഞ്ചായത്ത് മുഴുവനും കണ്ടെയിന്‍മെന്റ് സോണാക്കി കലക്ടറുടെ ഉത്തരവുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് പൂര്‍ണമായും അടച്ചിടുന്നത്. പഞ്ചായത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്ന് പൊലീസ് അറിയിച്ചു

അതേസമയം, നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ 11 പേരുടെ സാമ്ബിളുകള്‍ നെഗറ്റീവായത് ആശ്വാസമായി. മാതാപിതാക്കള്‍ ഉള്‍പ്പെടെ വളരെ അടുത്ത സമ്ബര്‍ക്കത്തിലുള്ള എട്ട് പേരുടെ സാമ്ബിളുകളാണ് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. മുഴുവന്‍ സാമ്ബിളും നെഗറ്റീവായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ എന്‍ഐവി ലാബില്‍ പരിശോധിച്ച രണ്ട് സാമ്ബിളുകളും നെഗറ്റീവായി. നിലവില്‍ 54 പേരാണ് ഹൈ റിസ്ക് കാറ്റഗറിയിലുള്ളത്.

Related News