Loading ...

Home Gulf

സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി സൗദി

റിയാദ്: സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കാനുള്ള തയ്യാറെടുപ്പില്‍ സൗദി. രണ്ട് ലക്ഷത്തിലേറെ തൊഴിലുകള്‍ കൂടി സ്വദേശികള്‍ക്ക് വേണ്ടി കണ്ടെത്തുമെന്ന് സൗദി. സൗദി മാനവ വിഭവശേഷി മന്ത്രാലയം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വദേശിവത്കരണ പദ്ധതിയിലൂടെ ഈ വര്‍ഷം 2,13,000 ത്തിലധികം തൊഴില്‍ അവസരങ്ങളാണ് സൗദി സൃഷ്ടിക്കാന്‍ ഒരുങ്ങുന്നത്. അല്‍ജൗഫ് മേഖലയിലെ വ്യാപാരികളുമായും ചേംബര്‍ ഓഫ് കൊമേഴ്‌സ് അംഗങ്ങളുമായും നടത്തിയ കൂടികാഴ്ചയിലാണ് മാനവ വിഭവശേഷി വകുപ്പ് മന്ത്രി അഹമദ് ബിന്‍ സുലൈമാന്‍ അല്‍റാജിഹി പറഞ്ഞു. മന്ത്രാലയ ഉദ്യോഗസ്ഥരുടെയും സ്വകാര്യ മേഖലയിലെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ആയിരുന്നു കൂടിക്കാഴ്ച നടന്നത്. സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സുമായി സഹകരിച്ചാണ് തൊഴില്‍ വിപണിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതെന്ന് സൗദി മാനവ വിഭവശേഷി വകുപ്പ് മന്ത്രി അഹമദ് ബിന്‍ സുലൈമാന്‍ അല്‍റാജിഹി പറഞ്ഞു. സ്വദേശികള്‍ക്ക് തൊഴില്‍ രംഗത്ത് ഗുണമേന്മയും സമഗ്രതയും ഉറപ്പാക്കുക. രാജ്യത്തെ ബിസിനസ് സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുക, ഇതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി അത് നടപ്പിലാക്കുകയെന്നാണ് എന്നിവയാണ് ലക്ഷ്യം വെക്കുന്നത്.

Related News