Loading ...

Home USA

ആകാശത്തും ഇനി ടാക്‌സി: നാസയുടെ നേതൃത്വത്തില്‍ എയര്‍ ടാക്‌സികളുടെ പരീക്ഷണ പറക്കലിന് ആരംഭം

വാഷിംഗ്ടണ്‍ :എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ ആരംഭിച്ച്‌ നാസ. നാസയും എയറോ സ്‌പേസ് കമ്ബനിയായ ജോബി എവിയേഷനും ചേര്‍ന്നാണ് പുതിയ പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്.ആദ്യമായാണ് നാസ ഇത്തരത്തില്‍ ഒരു പരീക്ഷണം നടത്തുന്നത്.പദ്ധതി പ്രകാരം ആളുകള്‍ക്ക് റോഡുകളിലേതു പോലെ ആകാശത്തും ടാക്‌സി സംവിധാനം ലഭ്യമാകും. പറക്കും കാറുകള്‍ എന്നാണ് നാസ ഇതിനെ വിശേഷിപ്പിച്ചത്. പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നതാണ് എയര്‍ ടാക്‌സികള്‍.

ഭാവിയില്‍ എയര്‍ ടാക്‌സികളായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ജോബി ഏവിയേഷന്റെ എല്ലാ ഇലക്‌ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിങ്ങ് വിമാനങ്ങളും പരീക്ഷണ പറക്കലിന് വിധേയമാകും.സെപ്തംബര്‍ 10വരെയാണ് പരീക്ഷണ പറക്കല്‍ നടക്കുന്നത്. ജോബി ഏവിയേഷന്റെ തന്നെ കാലിഫോര്‍ണിയയിലുള്ള ഇലക്‌ട്രിക് ഫ്‌ളൈറ്റ് ബേസിലാണ് പരീക്ഷണം.നാസയുടെ അഡ്വാന്‍സ് എയര്‍ മൊബിലിറ്റി ക്യാമ്ബയിനിന്റെ ഭാഗമാണ്‌എയര്‍ ടാക്‌സി പരീക്ഷണ പറക്കല്‍.

കുത്തനെയുള്ള ടേക്ക് ഓഫിന്റെയും ലാന്‍ഡിങ്ങിന്റെയും പരീക്ഷണമാണ് ആദ്യ ഘട്ടത്തില്‍ നടത്തുന്നത്. പരീക്ഷണ പറക്കലിലൂടെ വാഹനത്തിന്റെ സഞ്ചാര ഗതി, സുരക്ഷ,വാഹനത്തിന്റെ ശബ്ദം, യാത്രക്കാരും കണ്‍ട്രോളറുമായുള്ള ആശയവിനിമയത്തിന്റെ ഗുണമേന്‍ന്മ തുടങ്ങി നിരവധി വിവരങ്ങള്‍ ശേഖരിക്കും. ഭാവിയില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം വിമാനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related News