Loading ...

Home National

കേന്ദ്ര സര്‍ക്കാര്‍ ക്ഷമ പരീക്ഷിക്കുന്നു, കോടതി വിധി മാനിക്കുന്നില്ല; വിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: പരമോന്നത കോടതിയുടെ വിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാര്‍ കോടതിയുടെ ക്ഷമ പരീക്ഷിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ കുറ്റപ്പെടുത്തി. ട്രൈബ്യൂണല്‍ റിഫോംസ് ആക്‌ട് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അടക്കമുള്ളവര്‍ നല്‍കിയ ഹരജിയിലാണ് കേന്ദ്രത്തിനെതിരായ സുപ്രീംകോടതിയുടെ വിമര്‍ശനം.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു നിയമമോ നടപടിയോ സുപ്രീംകോടതി വിശദമായി പരിശോധിക്കുകയും നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച ശേഷം അതേ കാര്യം വീണ്ടും പുതിയ നിയമനിര്‍മാണത്തിലൂടെ തിരികെ കൊണ്ടു വരുന്നത് എന്ത് നടപടിയാണെന്ന് കോടതി ചോദിച്ചു. ഇത് കോടതി വിധികളെ ബഹുമാനിക്കാത്ത നടപടികളാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ല. അതിനാല്‍, മുന്‍ വിധിയുടെ അടിസ്ഥാനത്തില്‍ എത്രയും വേഗം ട്രൈബ്യൂണല്‍ നിയമനം നടത്തണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിയമനം നടത്താന്‍ അടുത്ത തിങ്കളാഴ്ച വരെ കേന്ദ്ര സര്‍ക്കാറിന് കോടതി സമയം അനുവദിക്കുകയും ചെയ്തു.

കോടതി ഇന്ന് കേസ് പരിഗണനക്കവെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ മാത്രമാണ് നിയമനം നടത്തിയതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ വ്യക്തമാക്കിയത്. ഇതാണ് കേന്ദ്രത്തിനെതിരായ ചീഫ് ജസ്റ്റിസിന്‍റെ രൂക്ഷ വിമര്‍ശനത്തിന് വഴിവെച്ചത്. ചെയര്‍മാനും അംഗങ്ങളും ഇല്ലാത്തതിനാല്‍ പല ട്രൈബ്യൂണലുകളും അടച്ചുപൂട്ടലിലാണെന്നും സാമ്പത്തിക രംഗത്തെ പ്രധാന സ്ഥാപനമായ എന്‍.സി.എല്‍.ടി, എന്‍.സി.എല്‍.എ.ടിയില്‍ പോലും പല ഒഴിവുകളും നികത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള സമിതികളുടെ നിയമന ശിപാര്‍ശകളില്‍ പോലും കേന്ദ്രം തീരുമാനമെടുക്കുന്നില്ല. ഇന്‍റലിജന്‍സ് ബ്യൂറോയുടെ ക്ലിയറന്‍സ് ലഭിച്ച വ്യക്തികളെയാണ് സുപ്രീംകോടതി ജഡ്ജിമാരുടെ സമിതികള്‍ ശിപാര്‍ശ ചെയ്തത്. കോടതി ജഡ്ജിമാരെ പോലും സര്‍ക്കാര്‍ വിശ്വസിക്കുന്നില്ലേ എന്ന് ജസ്റ്റിസ് രമണ ചോദിച്ചു. അതേസമയം, സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, സുപ്രീംകോടതി ജഡ്ജി നിയമനം സംബന്ധിച്ച കൊളീജിയം ശിപാര്‍ശയില്‍ ഒരാഴ്ചക്കുള്ളില്‍ കേന്ദ്രം തീരുമാനം എടുത്തിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടി.

ട്രൈബ്യൂണല്‍ നിയമനങ്ങളില്‍ പുതിയ പരിഷ്കാരങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ഒാര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. à´ˆ ഒാര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ മദ്രാസ് ബാര്‍ അസോസിയേഷന്‍ കേസില്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. à´ˆ സാഹചര്യം നിലനില്‍ക്കെ, കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ട്രൈബ്യൂണല്‍ റിഫോംസ് ആക്‌ട് എന്ന പേരില്‍ പുതിയ നിയമം പാസാക്കിയിരുന്നു. മുൻപ്  സുപ്രീംകോടതി റദ്ദാക്കിയ ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ അതേപടി നിലനിര്‍ത്തിയാണ് കേന്ദ്രം പുതിയ നിയമനിര്‍മാണം നടത്തിയത്.

Related News