Loading ...

Home International

അഫ്​ഗാന്‍ അഭയാര്‍ഥികളെ ലോകരാജ്യങ്ങള്‍ സ്വീകരിക്കണമെന്ന് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: അഫ്​ഗാന്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ വിവിധ രാജ്യങ്ങള്‍ തയാറാകണമെന്നും അവര്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്നും​ ഫ്രാന്‍സിസ്​ മാര്‍പാപ്പ. അഫ്​ഗാനിലെ യുവതലമുറക്ക്​ വിദ്യാഭ്യാസം നല്‍കല്‍ അനിവാര്യമാണെന്നും താലിബാ​െന്‍റ മുന്‍ ഭരണകാലത്തെ നിയന്ത്രണങ്ങളെ കുറിച്ച്‌​ പരാമര്‍ശിച്ച്‌​ മാര്‍പാപ്പ വ്യക്തമാക്കി. സെന്‍റ്​പീറ്റേഴ്​സ്​ ബര്‍ഗില്‍ പ്രാര്‍ഥനക്കിടെ വിശ്വാസികളെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. അഭയാര്‍ഥികളെയും കുടിയേറ്റക്ക​ാരെയും പിന്തുണക്കുന്ന വ്യക്​തിയാണ്​ പോപ്​. താലിബാന്‍ ഭരണം പിടിച്ചതോടെ അഫ്​ഗാനില്‍ നിന്ന്​ പലായനം ചെയ്​ത ആയിരങ്ങളെ ഖത്തര്‍, തുര്‍ക്കി, ഇറ്റലി, ജര്‍മനി രാജ്യങ്ങള്‍ സ്വീകരിച്ചിരുന്നു. കുറെ പേര്‍ പാകിസ്​താനിലുമെത്തി.

Related News