Loading ...

Home National

യു​പി​യെ ഭീ​തി​യി​ലാ​ഴ്ത്തി അ​ജ്ഞാ​ത രോ​ഗം; മ​ര​ണ​സം​ഖ്യ കൂടുന്നു, ഗ്രാ​മ​ങ്ങ​ളി​ല്‍ കൂ​ട്ട​പ്പ​ലാ​യ​നം

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ദു​രൂ​ഹ​മാ​യ ഒ​രി​നം പ​നി പ​ട​ര്‍​ന്നു​പി​ടി​ക്കു​ക​യാ​ണ്. പ​ടി​ഞ്ഞാ​റ​ന്‍ യു​പി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട ആ​ഗ്ര, മ​ഥു​ര, ഫി​റോ​സാ​ബാ​ദ്, മെ​യ്ന്‍​പു​രി, കാ​സ്ഗ​ഞ്ച് തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലാ​യി നൂറോളം പേ​ര്‍ മ​രി​ച്ച​തായാണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. à´®â€‹à´°à´¿â€‹à´•àµà´•àµâ€‹à´¨àµà´¨â€‹à´¤à´¿â€‹à´²àµâ€ ഭൂ​രി​ഭാ​ഗ​വും കു​ട്ടി​ക​ളാ​ണ്. പ​നി ബാ​ധി​ച്ച്‌ ഒ​രു മാ​സ​ത്തി​നി​ടെ ഫി​റോ​സാ​ബാ​ദി​ല്‍ മാ​ത്രം അ​മ്ബ​തി​ന് മു​ക​ളി​ല്‍ പേ​രാ​ണ് മ​രി​ച്ച​ത്. അ​ജ്ഞാ​ത പ​നി ഭീ​തി​യെ തു​ട​ര്‍​ന്ന് യു​പി​യി​ലെ പ​ല ഗ്രാ​മ​ങ്ങ​ളി​ലും ആ​ളു​ക​ള്‍ വീ​ട​ട​ച്ച്‌ നാ​ടു​വി​ട്ടു​തു​ട​ങ്ങി​യാ​തും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

അ​തേ​സ​മ​യം, അ​ജ്ഞാ​ത രോ​ഗം പ​ട​രു​ന്ന​താ​യു​ള്ള വാ​ര്‍​ത്ത​ക​ള്‍ നി​ഷേ​ധി​ച്ച്‌ ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ രം​ഗ​ത്തെ​ത്തി. ഫി​റോ​സാ​ബാ​ദി​ലെ മ​ര​ണ​ങ്ങ​ള്‍ ഡെ​ങ്കി​പ്പ​നി​യും സീ​സ​ണ​ല്‍ രോ​ഗ​ങ്ങ​ളും മൂ​ല​മെ​ന്നാ​ണ് അ​ഡീ​ഷ​ണ​ല്‍ ചീഫ് ​സെ​ക്ര​ട്ട​റി ന​വ​നീ​ത് സെ​ഗാ​ള്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യ​ത്.

ഡെ​ങ്കി​പ്പ​നി​യും സീ​സ​ണ​ല്‍ രോ​ഗ​ങ്ങ​ളും മൂ​ലം ഫി​റോ​സാ​ബാ​ദി​ലെ മ​ര​ണ​സം​ഖ്യ അ​മ്ബ​ത് ക​ട​ന്നി​ട്ടു​ണ്ട്. ആ​ദ്യ ഘ​ട്ട​ത്തി​ലെ മ​ര​ണ​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മ​ല്ല. എ​ന്നാ​ല്‍ ഡെ​ങ്കി​പ്പ​നി ചി​കി​ത്സ​യോ​ട് രോ​ഗി​ക​ള്‍ പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്ത് കൊ​തു​കു നി​യ​ന്ത്ര​ണം സ​ജീ​വ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Related News