Loading ...

Home Kerala

അദീല അബ്ദുള്ള വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി. ജില്ലാ കലക്ടര്‍മാക്കും മാറ്റമുണ്ട്. മലപ്പുറം, കണ്ണൂര്‍, വയനാട്, കൊല്ലം ജില്ലാ കലക്ടര്‍മാരെയാണ് മാറ്റിയത്. ടിവി അനുപമ പട്ടിക വര്‍ഗ വകുപ്പ് ഡയറക്ടറാകും. എന്‍ട്രസ് കമ്മീഷണറുടെ അധിക ചുമതലയും അനുപമയ്ക്ക് നല്‍കിയിട്ടുണ്ട്. മുഹമ്മദ് വൈ സഫറുള്ളയെ ജിഎസ്ടി സ്പെഷ്യല്‍ കമ്മീഷണറാറായും സജിത് ബാബുവിനെ ദുരന്ത നിവാരണ ഡയറക്ടറായും നിയമിച്ചു. അബ്ദുല്‍ നാസറാണ് പുതിയ തൊഴിലുറപ്പ് മിഷന്‍ ഡയറക്ടര്‍. കണ്ണൂര്‍ കലക്ടറായിരുന്ന ടിവി സുഭാഷ് കൃഷി വകുപ്പ് ഡയറക്ടറാകും. എസ് ചന്ദ്രശേഖര്‍ ആണ് പുതിയ കണ്ണൂര്‍ കലക്ടര്‍. മലപ്പുറം കലക്ടര്‍ ഗോപാലകൃഷ്ണന്‍ എംപ്ലോയ്മെന്റ് ട്രെയിനിങ് ഡയറക്ടറാകും പകരം വി ആര്‍ പ്രേംകുമാര്‍ മലപ്പുറത്തെത്തും. വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുള്ള വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടറാകും പകരം എ ഗീത വയനാട് ജില്ലാ കലക്ടറാകും. അദീലയ്ക്ക് ലോട്ടറി വകുപ്പിന്റെ ചുമതലയും ഉണ്ട്. കൊല്ലം കലക്ടര്‍ അബ്ദുള്‍ നാസറിനെ തൊഴിലുറപ്പ് മിഷന്‍ ഡയറക്ടറാക്കി. പകരം അപ്സാന പര്‍വീന്‍ കൊല്ലം കലക്ടറാകും.

Related News