Loading ...

Home National

ഡല്‍ഹി നിയമസഭക്കുള്ളില്‍ നിന്ന് ചെങ്കോട്ട വരെ നീളുന്ന തുരങ്കവും, തൂക്കിലേറ്റാനുള്ള മുറിയും കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭക്കുള്ളില്‍ നിന്ന് ചെങ്കോട്ട വരെ നീളുന്ന തുരങ്കം കണ്ടെത്തി. തുരങ്കത്തോടൊപ്പം തൂക്കിലേറ്റാനായി ഉപയോഗിച്ച ഒരു മുറിയും കണ്ടെത്തിയിട്ടുണ്ട്. സ്വാതന്ത്ര്യ സമരസേനാനികളെ ഭയന്ന് ബ്രിട്ടീഷുകാര്‍ തുരങ്കം നിര്‍മിച്ചതാകാമെന്നാണ് നിഗമനം. നിയമസഭക്കുള്ളില്‍ നിന്ന് ചെങ്കോട്ട വരെ നീളുന്ന തുരങ്കമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിലും അതിന്‍റെ പ്രവേശന കവാടം ഇപ്പോഴാണ് കണ്ടെത്തിയത്. 1912ല്‍ രാജ്യ തലസ്ഥാനം ബ്രിട്ടീഷുകാര്‍ കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയിരുന്നു. അന്ന് മുതല്‍ സെന്‍ട്രല്‍ നിയമസഭയും കോടതിയും ഡല്‍ഹിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 1926ലാണ് നിയമസഭ മന്ദിരം കോടതിയാക്കി മാറ്റിയത്. തടവിലാക്കിയ സ്വാതന്ത്ര്യ സമരസേനാനികളെ ചെങ്കോട്ടയില്‍ നിന്ന് കോടതിയില്‍ എത്തിക്കാന്‍ വേണ്ടി തുരങ്കം നിര്‍മിച്ചതാകാമെന്നാണ് കണ്ടെത്തല്‍. 1993ല്‍ എം.എല്‍.എ ആയപ്പോള്‍ ചെങ്കോട്ട വരെ നീളുന്ന ഒരു തുരങ്കത്തെ കുറിച്ച്‌ കേട്ടിരുന്നുവെന്ന് നിയമസഭ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ പറഞ്ഞു. എന്നാല്‍, ചരിത്രത്തില്‍ തുരങ്കത്തെ കുറിച്ച്‌ തിരഞ്ഞെങ്കിലും യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ തുരങ്കത്തിന്‍റെ പ്രവേശന കവാടം കണ്ടെത്തി.

Related News