Loading ...

Home USA

ഐഡ ചുഴലിക്കാറ്റ്; അമേരികയില്‍ 45 മരണം, ന്യൂയോര്‍ക്കിലും ന്യൂജഴ്‌സിയിലും അടിയന്തരാവസ്ഥ

 à´µà´¾à´·à´¿à´‚ഗ്ടണ്‍: അമേരികയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം 45 ആയി ഉയര്‍ന്നു. ന്യൂയോര്‍ക് സിറ്റിയില്‍ 13 പേരും പെന്‍സില്‍വാനിയയില്‍ 5 പേരും മരണപ്പെട്ടു. ന്യൂയോര്‍ക് അടക്കം 6 സംസ്ഥാനങ്ങള്‍ വെള്ളത്തില്‍. ന്യൂയോര്‍ക്, ന്യൂ ജേഴ്സി എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണങ്ങള്‍ റിപോര്‍ട് ചെയ്തത്.

വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് ന്യൂയോര്‍കിലും ന്യൂജഴ്‌സിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇരു സംസ്ഥാനങ്ങളിലെയും വിമാന-ട്രെയിന്‍ സെര്‍വീസുകളും അവശ്യമല്ലാത്ത ഗതാഗതങ്ങളും റദ്ദാക്കി. സബ് വേ ടണലുകളും ദേശീയപാതകളും പ്രളയജലം മൂടിയ നിലയിലാണ്. ഓടകളിലെ മാലിന്യങ്ങള്‍ കൊണ്ട് നിരത്തുകള്‍ നിറഞ്ഞിട്ടുണ്ട്. പലയിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

വന്‍ നാശം വിതച്ചാണ് ഐഡ ചുഴലിക്കാറ്റ് കടന്നുപോകുന്നത്. തെക്കന്‍ അമേരികയില്‍ നാശം വിതച്ച കാറ്റഗറി നാലില്‍ പെട്ട ഐഡ വടക്കന്‍ മേഖലയിലേക്ക് നീങ്ങിയതാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്.

മിസിസിപി, ലൂയ്‌സിയാന, അലബാമ, ഫ്‌ലോറിഡ എന്നീ സംസ്ഥാനങ്ങളിലും ചുഴലിക്കാറ്റ് നാശം വിതച്ചു. 16 വര്‍ഷം മുന്‍പ് വന്‍ നാശം വിതച്ച കത്രീന ചുഴലിക്കാറ്റ് എത്തിയ അതേ ദിവസമാണ് ഐഡയും എത്തിയത്. കാലാവസ്ഥാ മാറ്റം നേരിടാന്‍ വലിയ പദ്ധതികള്‍ വേണ്ടിവരുമെന്ന് ജോ ബൈഡന്‍ പ്രതികരിച്ചു.




Related News