Loading ...

Home Gulf

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനി ക്വാറന്റൈന്‍ വേണ്ട; യാത്രാ നിബന്ധനകള്‍ പുതുക്കി അബുദാബി

അബുദാബി: കോവിഡ് വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാരെ ക്വാറന്റൈന്‍ നിബന്ധനകളില്‍ നിന്നും ഒഴിവാക്കാന്‍ അബുദാബി ഭരണകൂടത്തിന്റെ തീരുമാനം. എല്ലാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും ഈ ഇളവ് ബാധകമായിരിക്കും. സെപ്റ്റംബര്‍ 5 മുതലാണ് പുതിയ ഉത്തരവ് നടപ്പിലാക്കുന്നത്. ഇന്ത്യ അടക്കം ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുമ്ബെടുത്ത പി സി ആര്‍ പരിശോധന ഫലം നല്‍കണം. അബുദാബിയില്‍ എത്തുമ്ബോള്‍ വിമാനത്താവളത്തില്‍ പി സി ആര്‍ പരിശോധനക്ക് വിധേയരാകണം . അബുദാബിയില്‍ തന്നെ തുടരുകയാണെങ്കില്‍ നാലാമത്തെയും എട്ടാമത്തെയും ദിവസങ്ങളില്‍ വീണ്ടും പി സി ആര്‍ നടത്തണം. വാക്‌സിന്‍ എടുക്കാത്ത യാത്രക്കാര്‍ക്കു 10 ദിവസമാണ് ക്വാറന്റൈന്‍ അനുവര്‍ത്തിക്കേണ്ടത്.

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക

Related News