Loading ...

Home Kerala

സാങ്കേതിക സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷ നടത്താന്‍ സുപ്രീം കോടതി അനുമതി

തിരുവനന്തപുരം: എ.പി.ജെ. അബ്​ദുല്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാല നടത്തിവരുന്ന ആറാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷകള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രത്യേക അനുമതി ഹരജി സുപ്രീം കോടതി തള്ളി. കോവിഡ് വ്യാപനം കണക്കിലെടുത്ത് പരീക്ഷകള്‍ നിര്‍ത്തി​െവക്കുകയോ ഓണ്‍ലൈനായി നടത്തുകയോ വേണമെന്ന് ആവശ്യപ്പെട്ട് വിവിധ ന്‍െജിനീയറിങ്​ കോളേജുകളില്‍ നിന്നുള്ള 29 ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയാണ് സുപ്രീം കോടതി നിരാകരിച്ചത്. നേരത്തെ ഹൈകോടതിയും സമാനമായ വിധി പുറപ്പെടുവിച്ചിരുന്നു.
കോവിഡ്ബാധ മൂലമോ അനുബന്ധ പ്രശ്നങ്ങള്‍ കൊണ്ടോ പരീക്ഷ എഴുതുവാനാകാത്ത വിദ്യാഥികള്‍ക്ക് മറ്റൊരു അവസരം നല്‍കുമെന്നും അത് അവരുടെ ആദ്യ ചാന്‍സ് ആയി തന്നെ പരിഗണിക്കുമെന്നും സര്‍വകലാശാല വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിലവില്‍ നിശ്ചയിച്ചത് പോലെ പരീക്ഷകളുമായി മുന്നോട്ടു പോകുവാന്‍ സര്‍വകലാശാലക്ക് സുപ്രീം കോടതി അനുമതി നല്‍കിയത്. അഡ്വക്കേറ്റ് പി.വി. ദിനേശ് സര്‍വകലാശാലക്ക് വേണ്ടി ഹാജരായി.

Related News