Loading ...

Home National

യു.പിയില്‍ 10 ദിവസത്തിനുള്ളില്‍ മരിച്ചത് 45 കുട്ടികളടക്കം 53 പേര്‍; ഡങ്കിപ്പനിയെന്ന് സംശയം

ഫിറോസാബാദ്: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ പനിബാധിച്ച്‌ മരിച്ചത് 45 കുട്ടികള്‍ ഉള്‍പ്പെടെ 53 പേര്‍. ഡങ്കിപ്പനിയാണ് ബാധിച്ചതെന്ന് സംശയം. പനിബാധിച്ച്‌ അവശനിലയിലായ കുട്ടികളുമായി ഫിറോസാബാദ് മെഡിക്കല്‍ കോളജിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന രക്ഷിതാക്കളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കടുത്ത പനിയുമായി എത്തുന്ന കുട്ടികളെ എത്തുന്നവരെ ആഗ്ര അടക്കം മറ്റിടങ്ങളിലേക്ക് ഡോക്ടര്‍മാര്‍ അയക്കുകയാണ്. അവിടെയെത്തും മുന്‍പ് കുട്ടികള്‍ മരണമടയുന്ന അവസ്ഥയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പല കുടുംബങ്ങളിലും കുട്ടികള്‍ക്കെല്ലാം പനി വരുന്ന അവസ്ഥയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ പലരും മരിച്ചുവീഴുന്നു. ഓഗസ്റ്റ് 18നാണ് ആദ്യമായി പനി റിപ്പോര്‍ട്ട് ചെയ്തതെന്ന് സ്ഥലം എം.എല്‍.എ മനീഷ് അസിജ പറഞ്ഞു. നിലവില്‍ 186 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ ഏറെയും കുട്ടികളാണ്. പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ ഈ മാസം ആറ് വരെ അടച്ചിടാന്‍ ജില്ലാമജിസ്‌ട്രേറ്റ് ചന്ദ്ര വിജയ് സിംഗ് നിര്‍ദേശം നല്‍കി. കുട്ടികളില്‍ ചിലര്‍ക്ക് കടുത്ത വൈറല്‍ പനിയും ചിലരില്‍ ഡെങ്കിപ്പനിയും സ്ഥിരീകരിച്ചതായി മെഡിക്കല്‍ കോളജിലെ ശിശുരോഗ വിഭാഗം വിദഗ്ധന്‍ ഡോ.എല്‍.കെ ഗുപ്ത പറഞ്ഞു. ഇന്നലെ ഫിറോസാബാദില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രോഗകാരണം അടിയന്തരമായി കണ്ടെത്താന്‍ നിര്‍ദേശം നല്‍കി. ആശുപത്രികളിലേക്ക് ആവശ്യമായ ജീവനക്കാരുടെ നിയമനത്തിനും നിര്‍ദേശമുണ്ട്.

Related News