Loading ...

Home Kerala

പട്ടയഭൂമിയിലെ മരംമുറി കേസ്: സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: വയനാട്ടിലെ മുട്ടില്‍ അടക്കം പട്ടയ ഭൂമികളിലെ മരംമുറി കേസില്‍ സര്‍ക്കാരിന് നേരിയ ആശ്വാസം. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യഹര്‍ജി കോടതി തള്ളി. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കോടതി തൃപ്തി പ്രകടിപ്പിച്ചു. അന്വേഷണത്തിന് മാര്‍ഗരേഖയും കോടതി നിര്‍ദേശിച്ചു. ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ച അന്വേഷണസംഘത്തിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ പൊതുജനങ്ങള്‍ക്ക് കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസ് നേരത്തെ പരിഗണിക്കുമ്ബോള്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് പ്രതികളായ വയനാട്ട വാഴവറ്റ മൂങ്ങനാനിയില്‍ ആന്റോ അഗസ്റ്റിന്‍, റോജി അറസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ അറസ്റ്റിലായത്.

Related News