Loading ...

Home USA

ലൂസിയാനയില്‍ ആഞ്ഞടിച്ച്‌ ഇഡ ചുഴലിക്കാറ്റ്; പത്തുലക്ഷം വീടുകളിലെ വൈദ്യുതി ബന്ധം നിലച്ചിട്ട് മൂന്ന് ദിവസം

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ലൂസിയാനയിലെ ഇഡ ചുഴലിക്കാറ്റിന്റെ ദുരന്തത്തില്‍ പകച്ച്‌ ജനങ്ങള്‍. ശക്തമായ മഴയും കാറ്റും നദിയിലെ വെള്ളമുയര്‍ന്നതുമടക്കം പല ദുരന്തങ്ങള്‍ ഒരുമിച്ച്‌ വന്നതാണ് ലൂസിയാനയിലെ ജനങ്ങളെ ദുരിതത്തിലാക്കിയത്. ലൂസിയാനയില്‍ പത്തുലക്ഷം കുടുംബങ്ങളും മിസിസിപ്പി നദീതീര മേഖലയില്‍ 90,000 കുടുംബങ്ങളിലും വൈദ്യുതി നിലച്ചിരിക്കുകയാണ്. കാറ്റഗറി-4 എന്ന വിഭാഗത്തിലെ ചുഴലിക്കാറ്റ് 150 കിലോമീറ്റര്‍ വേഗത്തിലാണ് കരയിലേക്ക് വീശിയടിച്ചത്. ഇതുവരെ രേഖപ്പെടുത്തിയത് രണ്ടു മരണങ്ങളാണ്. ഒരാള്‍ മരംവീണും മറ്റൊരാള്‍ വാഹനമടക്കം ഒഴുക്കില്‍പെട്ടുമാണ് മരണമടഞ്ഞത്. ഇതിനിടെ നദിയില്‍ വീണ ഒരാളെ മുതല ആക്രമിച്ച സംഭവവും ഉണ്ടായി. മുതല കെകടിച്ചെടുത്ത ശേഷം വിട്ടുപോയെങ്കിലും നദിയിലെ വെള്ളപ്പാച്ചിലില്‍ പെട്ട വ്യക്തിക്കായി തിരച്ചില്‍ തുടരുകയാണ്. നിരവധി ബോട്ടുകളും ഹെലികോപ്റ്ററുകളും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ദുരന്തത്തിന്റെ ആഘാതം കുറച്ചത്. റോഡുകള്‍ തടസ്സപ്പെട്ടതും വാഹനങ്ങള്‍ കൂട്ടമായി ദേശീയപാതകളില്‍ കുടുങ്ങിയതും ജനങ്ങളെ പരിഭ്രാന്തിയിലാക്കി. വൈദ്യുതി നിലയങ്ങളും പവര്‍ഗ്രിഡുകള്‍ തകര്‍ന്നതുമാണ് നഗരഗ്രാമീണ മേഖലകളെ ഒറ്റയടിക്ക് ഇരുട്ടിലേക്ക് തള്ളിവിട്ടത്.

Related News