Loading ...

Home National

മഥുരയില്‍ മാംസ, മദ്യ വില്‍പ്പന തടഞ്ഞുകൊണ്ട് യോഗി ആദിത്യനാഥിന്റെ ഉത്തരവ്

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ മദ്യത്തിന്റെയും മാംസത്തിന്റെയും വില്‍പ്പന പൂര്‍ണ്ണമായി തടഞ്ഞുകൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ്. തിങ്കളാഴ്ച മുതലാണ് നിരോധനം നിലവില്‍ വന്നത്. ഇത്തരം ജോലികളില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്താനും വിലക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുന്നതായി യോഗി ഉത്തരവില്‍ പറയുന്നു. ലക്‌നോയില്‍ കൃഷ്‌ണോത്സവ് 2021ല്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മദ്യവും മാംസവും വില്‍പ്പന നടത്തിയിരുന്നവര്‍ അത് നിര്‍ത്തി പാല്‍ കച്ചവടത്തിലേക്ക് തിരിയണം.അങ്ങനെ മഥുരയുടെ പഴയ പ്രതാപം വീണ്ടെടുക്കണമെന്നും യോഗി പറഞ്ഞു. ഒരുകാലത്ത് പാലുത്പാദനത്തില്‍ മുന്‍പന്തിയിലായിരുന്നു മഥുര. കൊറോണ വൈറസിന്റെ പകര്‍ച്ചവ്യാധിയില്‍ നിന്ന് നാടിനെ രക്ഷിക്കണമെന്നും അദ്ദേഹം ശ്രീകൃഷ്ണനോട് പ്രാര്‍ത്ഥിച്ചു.

'ബ്രജ് ഭൂമി'യുടെ വികസനത്തിന് എല്ലാ പരിശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഫണ്ടിന്റെ ദുര്‍ലഭ്യതയുണ്ട്. ആധുനിക സാങ്കേതിക വിദ്യയും സാംസ്‌കാരിക ആത്മീയ പാരമ്ബര്യവും യോജിപ്പിച്ചുള്ള വികസനമാണ് പ്രമദശത്ത് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ ലക്ഷ്മി നാരായണ്‍ ചൗധരി, ശ്രീകാന്ത് ശര്‍മ്മ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Related News