Loading ...

Home International

അഫ്ഗാനിസ്ഥാനില്‍ നിന്ന് പൂര്‍ണമായും പിന്മാറി അമേരിക്ക; യുഎസ് സേനാ പിന്മാറ്റം ആഘോഷമാക്കി താലിബാന്‍

കാ​ബൂ​ള്‍: 20 വര്‍ഷത്തിന് ശേഷം അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ​നി​ന്നും അ​മേ​രി​ക്ക​ന്‍ സൈ​ന്യം പൂ​ര്‍​ണ​മാ​യും പി​ന്മാ​റി. അമേരിക്കന്‍ സൈന്യത്തിന്റെ അവസാന വ്യോമസേന വിമാനവും കാബൂള്‍ വിട്ടതോടെയാണ് സേനാ പിന്മാറ്റം പൂര്‍ണമായത്. അ​മേ​രി​ക്ക​ന്‍ വ്യോ​മ​സേ​ന​യു​ടെ അവസാന വിമാനമായ സി-17 ​കാ​ബൂ​ളി​ലെ ഹ​മീ​ദ് ക​ര്‍​സാ​യി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നും പ്രാ​ദേ​ശീ​ക സ​മ​യം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 3.29 പ​റ​ന്നു​യ​ര്‍ന്നു. യുഎസ് സ്ഥാനപതി റോസ് വില്‍സന്‍ ഉള്‍പ്പെടെയുള്ളവരും അഫ്ഗാന്‍ വിട്ടു. അ​ഫ്ഗാ​നി​ല്‍​ നി​ന്നുള്ള അ​മേ​രി​ക്കയുടെ പിന്മാറ്റത്തില്‍ താലിബാന്‍ ഭീ​ക​ര​ര്‍ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി. ആ​കാ​ശ​ത്തേ​ക്ക് നി​റ​യൊ​ഴി​ച്ചാ​ണ് ഭീ​ക​ര​ര്‍ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച​ത്. ചരിത്രം സൃഷ്ടിച്ചെന്നാണ് താലിബാന്‍ പ്രതികരിച്ചത്. 2461 അമേരിക്കന്‍ സൈനീകര്‍ അഫ്​ഗാനില്‍ മരിച്ചതായാണ് കണക്ക്.

Related News