Loading ...

Home Kerala

ഓണക്കിറ്റ് വിതരണം ഇന്നുകൂടി

തിരുവനന്തപുരം : ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും. ഓഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതവും ഇന്നു കൂടി വാങ്ങാവുന്നതാണ്. ഓണക്കാലത്ത് വിതരണം ചെയ്ത ഓണക്കിറ്റ് വാങ്ങാത്ത മുന്‍ഗണന കാര്‍ഡ് ഉടമകളുടെ കണക്കെടുക്കാന്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിര്‍ദേശം നല്‍കി. കിറ്റ് വാങ്ങാത്തവര്‍ക്ക് മുന്‍ഗണനാ കാര്‍ഡിന് അര്‍ഹതയുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും. സെപ്റ്റംബര്‍ മുതല്‍ കിറ്റ് വിതരണം തുടരണോ എന്ന കാര്യത്തില്‍ അടുത്ത മന്ത്രിസഭായോഗം തീരുമാനമെടുക്കും. കോവിഡ് വ്യാപനം കുറയുന്നതു വരെ ഭക്ഷ്യ കിറ്റ് നല്‍കണമെന്നാണ് ഭക്ഷ്യവകുപ്പിന്റെ നിലപാട്.

Related News