Loading ...

Home National

75ാം സ്വാതന്ത്ര്യദിന പോസ്റ്ററില്‍ നെഹ്‌റുവിന്റെ ചിത്രമില്ല,​ ചരിത്രകൗണ്‍സിലിനെതിരെ വ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി :75ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഡിജിറ്റല്‍ പോസ്റ്ററില്‍നിന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്രുവിന്റെ ചിത്രം ഒഴിവാക്കിയതില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന് ( ഐ.സി.എച്ച്‌.ആര്‍) രൂക്ഷ വിമര്‍ശനം. ആസാദീ കേ അമൃത് മഹോല്‍സവ്' എന്ന പേരിലുള്ള ഐ.സി.എച്ച്‌.ആറിന്റെ പോസ്റ്ററില്‍ നിന്നാണ് നെഹ്രുവിനെ ഒഴിവാക്കിയത്.

കൗണ്‍സിലിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പോസ്റ്ററിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നു. അപലപനീയമായ ഈ നടപടി സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രമറിയാവുന്ന ലോകരാജ്യങ്ങളുടെ ഇടയില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ അപഹാസ്യമാക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞു. നെഹ്രുവിന്റെ ചിത്രം ഒഴിവാക്കിയതിലൂടെ ചരിത്ര കൗണ്‍സില്‍ സ്വയം വിലകുറച്ചതായി ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

വിമാനയാത്രയുടെ ചരിത്രം ആഘോഷിക്കുമ്ബോള്‍ ഐ.സി.എച്ച്‌.ആര്‍ റൈറ്റ് സഹോദരന്മാരേയോ മോട്ടോര്‍കാറുകളുടെ പിറവി ആഘോഷിക്കുമ്ബോള്‍ ഹെന്‍റി ഫോര്‍ഡിനെയോ ഒഴിവാക്കുമോ? ഇന്ത്യന്‍ ശാസ്ത്രത്തെ ആഘോഷിക്കുമ്ബോള്‍ സി.വി.രാമനെ ഒഴിവാക്കുമോ?പി. ചിദംബരം ചോദിച്ചു.


Related News