Loading ...

Home Gulf

ഒമാനിലെ വിമാനത്താവളങ്ങളില്‍ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം പ്രവേശനം

ഒമാനിലെ വിമാനത്താവളങ്ങളില്‍ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം പ്രവേശനം.എയര്‍പോര്‍ട്ട് അധികൃതരാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത് . സെപ്‍റ്റംബര്‍ ഒന്ന് മുതല്‍ പുതിയ നിയന്ത്രണം പ്രാബല്യത്തില്‍ വരും. കൊവിഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ സ്വീകരിച്ചവര്‍ക്ക് സെപ്‍റ്റംബര്‍ ഒന്ന് മുതല്‍ ഒമാനിലേക്ക് പ്രവേശനം അനുവദിച്ച പശ്ചാത്തലത്തില്‍ വിമാനത്തവാളത്തില്‍ എത്തുന്ന യാത്രക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എല്ലാം പാലിക്കണമെന്നും, തരാസുദ് പ്ലസ് ആപ്പില്‍ ക്യൂ.ആര്‍ കോഡ് രേഖപ്പെടുത്തിയിട്ടുള്ള വാക്സിന്‍ സെര്‍ട്ടിഫിക്ക്, പി.സി.ആര്‍ പരിശോധനാ ഫലം എന്നിവ കൈവശം കരുതിയിരിക്കണമെന്നും ഒമാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ഇന്ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ആവശ്യപ്പെടുന്നു.

Related News