Loading ...

Home International

തെ​രഞ്ഞെടുപ്പ്​ ജയിക്കണം, അല്ലെങ്കില്‍ മരണമോ ജയിലോ- മൂന്നു സാധ്യതകള്‍ മാത്രം മുന്നിലെന്ന് ബ്രസീല്‍​ പ്രസിഡന്‍റ്​

സവോ പോളോ: 2022ലെ ബ്രസീല്‍ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പില്‍ ജയിക്കാനായില്ലെങ്കില്‍ അറസ്​റ്റോ കൊലപാതകമോ ആണ്​ തന്നെ കാത്തിരിക്കുന്നതെന്ന്​ ബ്രസീല്‍​ പ്രസിഡന്‍റ്​ ജയ്​ര്‍ ബൊള്‍സനാരോ. സുവിശേഷ നേതാക്കളുടെ യോഗത്തിലെ ​അഭിപ്രായ പ്രകടനങ്ങളെ കുറിച്ച്‌​ പ്രതികരിക്കവെയാണ്​ താന്‍ കൊല്ലപ്പെ​േട്ടക്കുമെന്ന മുന്നറിയിപ്പ്​. 2018ല്‍ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ ബൊള്‍സനാരോക്ക്​ കുത്തേറ്റിരുന്നു.
വൈകാതെ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന രാജ്യത്ത്​ ബൊള്‍സനാരോക്ക്​ ജനപ്രിയത ഏറെ കുറവാണ്​. വീണ്ടും തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യത കുറവാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അത്​ മറികടക്കാനുള്ള തന്ത്രമായാണോ പുതിയ പ്രസ്​താവനയെന്ന്​ പ്രതിപക്ഷം സംശയിക്കുന്നു. രാജ്യത്തെ ഗോത്ര വര്‍ഗക്കാരുടെ ഭൂമിക്കു മേലുള്ള അവകാശം വെട്ടിക്കുറച്ച്‌​ പുതിയ നിയമം ബ്രസീല്‍ സര്‍ക്കാര്‍ പാസാക്കാനിരിക്കെ പ്രതിഷേധവുമായി ഗോത്രവര്‍ഗ നേതാക്കള്‍ തലസ്​ഥാന നഗരത്തില്‍ സംഗമിച്ചിരുന്നു. ഇവര്‍ തനിക്കെതിരെ ഭീഷണി ഉയര്‍ത്തുന്നുവെന്നാണ്​ ആരോപണം.

Related News