Loading ...

Home International

കോവിഡിന്റെ പിറവി ​ചൈനീസ്​ ലാബെന്ന്​ പ്രഖ്യാപിക്കാതെ അന്വേഷണം അവസാനിപ്പിച്ച്‌​ യു.എസ്​ അന്വേഷണ ഏജന്‍സി

വാഷിങ്​ടണ്‍: ഏകദേശം രണ്ടു കൊല്ലത്തോളമായി ലോകരാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന കൊറോണ വൈറസ്​ ചൈനയിലെ വുഹാന്‍ ലബോറട്ടറിയില്‍ നിന്ന്​ ഉത്ഭവിച്ചെതെന്ന് പ്രഖ്യാപിക്കാതെ അന്വേഷണം അവസാനിപ്പിച്ച്‌​ യു.എസ്​ രഹസ്യാന്വേഷണ ഏജന്‍സികള്‍. ചൈന പൂര്‍ണമായി സഹകരിക്കാത്ത സാഹചര്യത്തില്‍ അന്വേഷണവുമായി ഇനിയും മുന്നോട്ടുപോകാനില്ലെന്നാണ്​ ഏജന്‍സികളുടെ തീരുമാനം. അതെ സമയം വൈറസിനെ ജൈവായുധമാക്കാനായി നിര്‍മിച്ചതല്ലെന്ന്​ അന്വേഷണ സംഘം ഉറപ്പുപറയുന്നു. വിഷയത്തില്‍ ചൈനീസ്​ ഉദ്യോഗസ്​ഥര്‍ക്ക്​ മുന്നറിവും ഉണ്ടായിരുന്നില്ല. എന്നാല്‍, മനുഷ്യരിലേക്ക്​ പടര്‍ന്നത്​ എവിടെ നി​ന്നാണെന്നതില്‍ സ്ഥിരീകരണം നടത്തിയിട്ടില്ല . അതെ സമയം വൈറസ്​ ബാധിതമായ ജീവിയില്‍ നിന്ന്​ ലഭിച്ചതാകാനാണ്​ സാധ്യത. ​യു.എസ്​ കോവിഡ്​ വിദഗ്​ധന്‍ ആന്‍റണി ഫൗചി അടക്കമുള്ള പ്രമുഖര്‍ ഈ വാദത്തിനൊപ്പമാണ്​. ആഗോള തലത്തില്‍ നടക്കുന്ന അന്വേഷണങ്ങളെ ചൈന തടസ്സപ്പെടുത്തുകയാണെന്ന്​ അന്വേഷണ സംഘം പുറത്തുവിട്ട പ്രസ്​താവന ആരോപിക്കുന്നുണ്ട് .

Related News