Loading ...

Home Kerala

ഗെയില്‍ പൈപ്പ് ലൈന്‍ ഉടന്‍ കമ്മീഷന്‍ ചെയ്യും

ഗെയില്‍ പൈപ്പ് ലൈന്‍ പാലക്കാട് ജില്ലയില്‍ ഉടന്‍ കമ്മീഷന്‍ ചെയ്യും. ഇതിന്റെ ഭാഗമായി പൈപ്പ് ലൈന്‍ കമ്മിഷന്‍ ചെയ്യുന്നതിന് പെസോയുടെ (പെട്രോളിയം ആന്‍ഡ് എക്സ്‍പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍) അനുമതിക്കായുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. പദ്ധതി കമ്മിഷന്‍ ചെയ്താല്‍ കഞ്ചിക്കോട് വ്യവസായ മേഖലയിലേക്ക് ഈ വര്‍ഷം അവസാനം പൈപ്പിലൂടെ ഗ്യാസ് എത്തും. അദാനി ഗ്രൂപ്പിന്റെ വാളയാര്‍ കനാല്‍ പിരിവിലെ സ്റ്റേഷന്‍ സെപ്റ്റംബറില്‍ പൂര്‍ത്തിയാകും. ഇവിടെ നിന്നാണ് കഞ്ചിക്കോട്ടെ വ്യവസായ മേഖലയിലേക്ക് ഗ്യാസ് എത്തിക്കുക. കൊച്ചി – കൂറ്റനാട് – മംഗലാപുരം വഴി 444 കിലോ മീറ്ററാണ്‌ ഗെയില്‍ പൈപ്പ്‌ ലൈനിന്റെ ആകെ ദൂരം. ഏഴ് ജില്ലകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. ഇതില്‍ പാലക്കാട്‌ – കൂറ്റനാട് മുതല്‍ വാളയാര്‍വരെ നീളുന്ന പൈപ്പ് ലൈനിന്റെ (94 കിലോമീറ്റര്‍) നിര്‍മ്മാണം ഏപ്രിലില്‍ പൂര്‍ത്തിയായിരുന്നു. വാളയാറില്‍ നിന്ന്‌ കോയമ്ബത്തൂരിലേക്ക്‌ ഗ്യാസ്‌ എത്തിക്കുന്ന പൈപ്പ് ലൈന്‍ നിര്‍മ്മാണ ജോലികള്‍ അവസാനഘട്ടത്തിലാണ്‌.The post ഗെയില്‍ പൈപ്പ് ലൈന്‍ ഉടന്‍ കമ്മീഷന്‍ ചെയ്യും

Related News