Loading ...

Home Gulf

നിയമ ലംഘനങ്ങള്‍ ; സൗദിയില്‍ ഒരാഴ്ചക്കുള്ളില്‍ അറസ്റ്റിലായത് 16,397 വിദേശികള്‍

റിയാദ്: വിവിധ നിയമലംഘനങ്ങളെ തുടര്‍ന്ന് ഒരാഴ്ചക്കുള്ളില്‍ സൗദി അറേബ്യയില്‍ അറസ്റ്റിലായത് 16,397 വിദേശികള്‍. ഇഖാമ നിയമം ലംഘിച്ചതിന് 5,793 പേരും 9,145 അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും പേരും അറസ്റ്റിലായി. അതെ സമയം തൊഴില്‍ നിയമലംഘകരായ 1,459 പേരും പിടിയിലായി . ആഗസ്റ്റില്‍ 19നും 25നും ഇടയില്‍ രാജ്യവ്യാപകമായി നടന്ന പരിശോധനയിലാണ് നിയമലംഘകരായ വിദേശികള്‍ പിടിയിലായത്. രാജ്യത്തേക്ക് അതിര്‍ത്തി വഴി നുഴഞ്ഞു കടക്കാന്‍ ശ്രമിച്ച 582 പേരെയും അറസ്റ്റ് ചെയ്തു. ഇവരില്‍ 45 ശതമാനവും യമന്‍ സ്വദേശികളാണ് . 53 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതെ സമയം സൗദിയില്‍ നിന്നും അയല്‍രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 11 പേരും പിടിയിലായി. നിയമലംഘകര്‍ക്ക് യാത്ര, താമസസൗകര്യങ്ങള്‍ നല്‍കിയതിന് 17 പേര്‍ അറസ്റ്റിലായി.

Related News