Loading ...

Home International

ഇന്ത്യയുമായുള്ള വ്യാപാര-രാഷ്ട്രീയ-സാംസ്​കാരിക ബന്ധം തുടരുമെന്ന്​ താലിബാന്‍

കാബൂള്‍: ഇന്ത്യയുമായുള്ള രാഷ്​ട്രീയ, സാമ്പത്തിക, സാംസ്​കാരിക ബന്ധം തുടരാന്‍ ​അഫ്​ഗാനിസ്​താന്‍ ആഗ്രഹിക്കുന്നതായി താലിബാന്‍ നേതാവ്​ ഷേര്‍ മുഹമ്മദ്​ അബ്ബാസ്​ സ്​താനിക്സായി. രാജ്യഭരണം പിടിച്ചതിന്​ ശേഷം ഇതാദ്യമായാണ് താലിബാന്റെ  ഉന്നതനേതാവ്​ ഇതുസംബന്ധിച്ച പ്രസ്​താവന നടത്തുന്നത്​​. ഇന്ത്യയുമായുള്ള വ്യാപാരബന്ധം താലിബാന്‍ അവസാനിപ്പിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ശനിയാഴ്​ച താലിബാന്റെ  സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട 46 മിനിറ്റുള്ള പഷ്​തു ഭാഷയിലുള്ള വിഡിയോയിലാണ്​ താലിബാന്‍ നേതാവ്​ നിലപാട്​ വ്യക്​തമാക്കിയത്​.ഇന്ത്യ, പാകിസ്​താന്‍, ചൈന, റഷ്യ എന്നീ മേഖലയിലെ പ്രധാന രാജ്യങ്ങളുമായി ബന്ധം സ്​ഥാപിക്കുന്ന കാര്യങ്ങളും വിഡിയോയില്‍ പറയുന്നു.

ഉപഭൂഖണ്ഡത്തിലെ സുപ്രധാന രാജ്യമാണ്​ ഇന്ത്യ. അവരുമായി മുന്‍കാലത്തെ പോലെതന്നെ സാംസ്​കാരിക-സാമ്പത്തിക-വ്യാപാര ബന്ധം ഉണ്ടാക്കണമെന്നാണ്​ തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ പാക്​ മാധ്യമങ്ങളോട്​ സംസാരിക്കവെ താലിബാന്‍ വക്​താവ്​ സുഹൈല്‍ ഷഹീനും സബീഉല്ല മുജാഹിദും ഇന്ത്യയുമായുള്ള നിലപാട്​ സംബന്ധിച്ച്‌​ പറഞ്ഞിരുന്നു. എന്നാല്‍, ഇതാദ്യമായാണ്​ ഒരു ഉന്നതനേതാവ്​ മറ്റ്​ രാജ്യങ്ങളുമായുള്ള ബന്ധം സംബന്ധിച്ച്‌​ പ്രസ്​താവന നടത്തിയത്​.

Related News