Loading ...

Home USA

ചുഴലിക്കാറ്റില്‍ ആടിയുലഞ്ഞ്​ അമേരിക്ക​; തിരിഞ്ഞൊഴുകി മിസിസിപ്പി പുഴ

വാഷിങ്​ടണ്‍: അമേരിക്കയെ ഭീതിയുടെ മുനയില്‍ നിര്‍ത്തി ആഞ്ഞുവീശിയ ഐഡ ചുഴലിക്കാറ്റില്‍ ​എതിര്‍ദിശയിലേക്ക്​ ഒഴുകി പ്രശസ്​തമായ മിസിസിപ്പി പുഴ. ചുഴലിക്കൊടുങ്കാറ്റ്​ ഭീഷണമായി നിലംതൊട്ടതോടെയാണ്​ അതുവരെയും വടക്കുനിന്ന്​ തെക്കോ​ട്ടൊ​ഴുകിയ പുഴ ദിശ മാറി തെക്കുനിന്ന്​ വടക്കോ​ട്ടൊഴുകിയത്​. ബെലി ചാസിലുള്ള പുഴ മാപിനിയാണ്​ അല്‍പനേര​ത്തേക്ക്​ പുഴ എതിര്‍ദിശയില്‍ ഒഴുകുന്നത്​ രേഖപ്പെടുത്തിയത്.

ഇതിന്‍റെ വിഡിയോകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്​. കത്രീന കൊടുങ്കാറ്റിനു ശേഷം അമേരിക്കയില്‍ അടിച്ചുവീശിയ ഏറ്റവും തീവ്രതയുള്ള കൊടുങ്കാറ്റാണ്​ ഐഡ.

ലൂസിയാന, മിസിസിപ്പി സംസ്​ഥാനങ്ങളിലാണ്​ ഏറ്റവും കൂടുതല്‍ നാശനഷ്​ടങ്ങളുണ്ടാക്കിയത്​. 200 ​മീറ്ററിലേറെ വേഗത്തില്‍ അടിച്ചുവീശിയ കാറ്റിനൊപ്പം കനത്ത മഴയും ദുരിതം ഇരട്ടിയാക്കി.

Related News