Loading ...

Home National

പാരാലിമ്പിക്‌സില്‍ ചരിത്രം കുറിച്ച് ഇന്ത്യ ;ഷൂ​ട്ടിം​ഗി​ല്‍ അ​വ​നി ലെ​ഖാ​രക്ക്‌ സ്വർണ്ണം

ടോക്കിയോ: ടോക്കിയോ പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. ഷൂട്ടിങ്ങില്‍ അവനി ലേഖരയാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. പാരാലിമ്പിക്‌സ് ചരിത്രത്തില്‍ വനിതാതാരത്തിന് ലഭിക്കുന്ന ആദ്യസ്വര്‍ണമാണിത്. ലോകറെക്കോഡിട്ട അവനിലേഖരയിലൂടെ ചരിത്രനേട്ടത്തെയാണ് ഇന്ത്യയ്ക്ക് കൈവരിക്കാനായത്.

ചൈനയുടെ കള്‍പിങ് ഷാങിനെയും ഉക്രൈനിന്റെ ഇരിയാന സ്‌കീട്ടെനിക്കിനെയും പിന്തള്ളിയാണ് അവനിയുടെ സ്വര്‍ണനേട്ടം. പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ 249.6 പോയിന്റ് നേടിയാണ് അവനി റെക്കോര്‍ഡ് ജേതാവായത്.

പാരാലിമ്ബിക്‌സില്‍ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ ഷൂട്ടൗട്ട് താരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. 2012ലുണ്ടായ കാറപകടത്തിലാണ് അവനിയുടെ നട്ടെല്ലിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. അന്ന് മുതല്‍ വീല്‍ചെയറിലാണ് അവനി.


Related News